കേരള ചിക്കൻ പദ്ധതി 4 ജില്ലകളിൽ കൂടി വ്യാപിപ്പിക്കും: മന്ത്രി എം വി ഗോവിന്ദന്‍ മാസ്റ്റര്‍

കുടുംബശ്രീയുടെ നേതൃത്വത്തിൽ നടപ്പിലാക്കുന്ന കേരള ചിക്കൻ പദ്ധതി ആലപ്പുഴ, പാലക്കാട്, മലപ്പുറം, കണ്ണൂർ ജില്ലകളിൽ കൂടി വ്യാപിപ്പിക്കുമെന്ന് തദ്ദേശ സ്വയംഭരണ മന്ത്രി എം വി ഗോവിന്ദന്‍. നിലവിൽ തിരുവനന്തപുരം, കൊല്ലം, കോട്ടയം, എറണാകുളം, തൃശൂർ, കോഴിക്കോട് എന്നീ ജില്ലകളിലാണ് പദ്ധതി നടപ്പിലാക്കുന്നത്. മൃഗസംരക്ഷണ വകുപ്പിന്റെയും കെപ്കോയുടേയും സഹകരണത്തോടെ നടപ്പിലാക്കുന്ന കേരള ചിക്കൻ വലിയ വിജയമായി മാറിയതോടെ സംസ്ഥാനത്തിന്റെ വിവിധഭാഗങ്ങളിലുള്ളവർ തങ്ങളുടെ പ്രദേശങ്ങളിലും കേരള ചിക്കൻ ലഭ്യമാക്കണമെന്ന് ആവശ്യപ്പെടുന്നുണ്ട്.

കോഴിയിറച്ചിയുടെ അമിത വിലയ്ക്ക് പരിഹാരം കാണാനായി, കുടുംബശ്രീ അംഗങ്ങളായ കോഴി കർഷകർക്ക് സ്ഥിരവരുമാനം ഉറപ്പാക്കുന്ന പദ്ധതിയിലൂടെ സംശുദ്ധമായ കോഴിയിറച്ചിയാണ് ഉപഭോക്താക്കൾക്ക് ലഭ്യമാക്കുന്നത്. സംസ്ഥാനത്തെ ആഭ്യന്തര വിപണിയുടെ അമ്പത് ശതമാനം ഇറച്ചികോഴി സംസ്ഥാനത്തിനകത്ത് തന്നെ ഉൽപാദിപ്പിച്ച് വിതരണം ചെയ്യുന്നതിനായാണ് സർക്കാർ ഇതിലൂടെ ലക്ഷ്യമിടുന്നത്.

കേരള ചിക്കൻ പദ്ധതിയുടെ നടത്തിപ്പിനായി ഉത്പാദനം മുതൽ വിപണനം വരെയുള്ള എല്ലാ പ്രവർത്തനങ്ങളും ഏകോപിപ്പിക്കാൻ കുടുംബശ്രീ ബ്രോയിലർ ഫാർമേഴ്സ് പ്രൊഡ്യൂസർ കമ്പനി ലിമിറ്റഡ് എന്ന പേരിൽ കമ്പനി രൂപീകരിച്ചിട്ടുണ്ട്. കോൺട്രാക്ട് ഫാമിങ്ങിലൂടെ ഒരു ദിവസം പ്രായമായ കോഴിക്കുഞ്ഞുങ്ങൾ, മരുന്ന്, തീറ്റ എന്നിവ കുടുംബശ്രീ അംഗങ്ങളായ കോഴി കർഷകർക്ക് നൽകി, ഇറച്ചിക്കോഴികളാവുമ്പോൾ കമ്പനി തിരികെയെടുത്ത് കുടുംബശ്രീയുടെ കേരള ചിക്കൻ ഔട്‌ലെറ്റുകൾ വഴി വിപണനം നടത്തുകയാണ് ചെയ്യുന്നത്. കോഴി കർഷകർക്ക് വളർത്തുകൂലി നൽകിയാണ് പദ്ധതി നടപ്പിലാക്കുന്നത്.

കേരള ചിക്കന് പദ്ധതിയിലൂടെ 248 കോഴികര്ഷകര്ക്ക് ഫാം മാനേജ്മന്റ് ട്രെയിനിങ് നല്കി. 248 ബ്രോയ്‌ലര് ഫാമുകളും, 87 കേരള ചിക്കന് ഔട്ട്‌ലെറ്റുകളും നിലവിലുണ്ട്. കോവിഡ് കാലത്ത് കുടുംബശ്രീ അംഗങ്ങളായ കോഴി കര്ഷകര്ക്കും, ഔട്ട്‌ലെറ്റ് ഗുണഭോക്താക്കള്ക്കും 6 കോടി രൂപയുടെ വരുമാനം ലഭ്യമാക്കുവാന് പദ്ധതിയിലൂടെ സാധിച്ചിട്ടുണ്ട്. പദ്ധതിയുടെ ഭാഗമായി കോഴി കര്ഷകര്ക്ക് 4.34 കോടി രൂപയും ഔട്ട്‌ലെറ്റ് ഗുണഭോക്താക്കള്ക്ക് 4.5 കോടി രൂപയും നല്കാന് കുടുംബശ്രീക്ക് സാധിച്ചു, 335 കുടുംബങ്ങള്ക്ക് ഇതിലൂടെ സ്ഥിരവരുമാനം ഉറപ്പാക്കാനായി.

കേരള ചിക്കന് പദ്ധതി നടപ്പിലാക്കുന്ന കുടുംബശ്രീ ബ്രോയ്‌ലര് ഫാര്മേഴ്‌സ് പ്രൊഡ്യൂസര് കമ്പനി ലിമിറ്റഡിന്റെ ആകെ വിറ്റ് വരവ് ഇതുവരെ 52 കോടി രൂപയാണ്. കേരള ചിക്കന് ഔട്ട്‌ലെറ്റുകളില് നിന്നും കോഴി ഇറച്ചി വാങ്ങുന്ന ഒരു ഉപഭോക്താവിന് ഏത് ഫാമില് ഉത്പാദിപ്പിച്ച കോഴിയാണതെന്നു മനസ്സിലാക്കുവാന് കഴിയുന്ന മാര്ക്കറ്റിംഗ് ശൃംഖലയാണ് ഒരുക്കിയിട്ടുള്ളത്.

മാര്ക്കറ്റ് വിലയേക്കാള് വില കുറച്ച് ദിവസം ശരാശരി 17200 കിലോ കോഴിയിറച്ചിയുടെ വിപണനം ഔട്ട്‌ലെറ്റുകള് വഴി നടക്കുന്നുണ്ട്. തിരുവനന്തപുരം കഠിനംകുളത്ത് അത്യാധുനിക സൗകര്യങ്ങളുള്ള മാംസ സംസ്‌കരണ ശാല ഉടന് തന്നെ ആരംഭിക്കും.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here

Latest News