മുംബൈയിൽ താമസ സമുച്ചയത്തിൽ തീപിടുത്തം ; 2 മരണം

മുംബൈയിൽ കാന്തിവിലിയിൽ 15 നിലകളുള്ള താമസ സമുച്ചയത്തിലെ പതിനാലാം നിലയിലുണ്ടായ തീപിടുത്തത്തിൽ 2 പേർ മരണപ്പെട്ടു.

കാന്തിവിലി ഈസ്റ്റിൽ മധുരദാസ് റോഡിലെ ലിജ്ജത്ത് പാപ്പടിന് എതിർവശത്തുള്ള ഹൻസ ഹെറിറ്റേജ് കെട്ടിടത്തിലെ 14-ാം നിലയിലെ ഫ്‌ളാറ്റിലാണ് ശനിയാഴ്ച രാത്രി 8.30 ഓടെ തീപിടിത്തമുണ്ടായത്.സംഭവത്തിൽ ഗുരുതരമായി പൊള്ളലേറ്റ രണ്ടു പേരെ മുംബൈയിലെ ശതാബ്ദി ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

അഗ്നിശമന സേനയുടെ ഏഴ് ഫയർ എഞ്ചിനുകൾ സ്ഥലത്തെത്തിയാണ് രക്ഷാ പ്രവർത്തനങ്ങൾ നടത്തിയത്. തീപിടിത്തത്തിന് പിന്നിലെ കാരണം ഇതുവരെ വ്യക്തമായിട്ടില്ലെന്ന് അഗ്നിശമനസേനാ ഉദ്യോഗസ്ഥൻ പറഞ്ഞു.

മേയർ കിഷോരി പെഡ്‌നേക്കറും സംഭവ സ്ഥലത്തെത്തി സ്ഥിതിഗതികൾ വിലയിരുത്തി. മുംബൈയിൽ രണ്ടാഴ്ച മുൻപാണ് ലോവർ പരേലിൽ 60 നിലകളുള്ള ആഡംബര താമസ സമുച്ചയത്തിന്റെ 19-ാം നിലയിലുണ്ടായ തീപിടിത്തത്തിൽ ഒരാൾ മരണപ്പെട്ടത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News