ഇറാഖ് പ്രധാനമന്ത്രിക്കു നേരെ വധശ്രമം; വീട്ടിലേക്ക് ഡ്രോണ്‍ ഇടിച്ചിറക്കി

ഇറാഖ് പ്രധാനമന്ത്രി മുസ്തഫ അൽ ഖാദിമിക്കുനേരെ വധശ്രമം. സ്ഫോടക വസ്തുക്കൾ നിറച്ച ഡ്രോൺ ബാഗ്ദാദിലെ ഗ്രീൻ സോണിലെ ഖാദിമിയുടെ വസതിയിലേക്ക് ഇടിച്ചിറക്കിയതായി രാജ്യാന്തര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

ഇന്ന് പുലർച്ചെയാണ് സംഭവം. പരിക്കേറ്റ അൽ ഖാദിമിയെ ചികിൽസയ്ക്കായി ആശുപത്രിയിലേക്ക് മാറ്റി. ആക്രമണത്തിൽ ഏഴ് സുരക്ഷാ ഉദ്യോഗസ്ഥർക്കും പരിക്കേറ്റു.

താൻ സുരക്ഷിതനാണെന്നു ഖാദിമി പിന്നീടു ട്വീറ്റ് ചെയ്തു. ആക്രമണത്തിന്റെ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ലെന്നു സൈന്യം അറിയിച്ചു.

ഇറാഖിലെ തിരഞ്ഞെടുപ്പ് ഫലത്തെ ചൊല്ലി ഇറാഖ് അനുകൂല മിലിഷ്യാ ഗ്രൂപ്പും സൈന്യവും തമ്മിൽ സംഘർഷം നിലനിൽക്കുന്നതിനിടെയാണ് പ്രധാനമന്ത്രിക്കു നേരെ വധശ്രമമുണ്ടാകുന്നത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News