67-ാം ജന്മദിന നിറവില്‍ ഉലക നായകൻ കമൽ ഹാസന്‍

ഇന്ത്യൻ സിനിമയുടെ വിസ്മയ താരം ഉലക നായകൻ കമൽ ഹാസന്റെ 67-ാം ജന്മദിനമാണിന്ന്. ജന്മദിനത്തോട് അനുബന്ധിച്ച് ഗംഭീര ആഘോഷപരിപാടികൾ പ്ലാൻ ചെയ്തിരിക്കുകയാണ് ആരാധകരും സുഹൃത്തുക്കളും കുടുംബവും സിനിമാപ്രവർത്തകരുമെല്ലാം.

സമൂഹമാധ്യമങ്ങളിൽ എങ്ങും താരത്തിനുള്ള ജന്മദിന ആശംസകളുടെ പ്രവാഹമാണ്. ആറു പതിറ്റാണ്ടു നീളുന്ന അഭിനയ ജീവിതത്തിനിടെ വിവിധ ഇന്ത്യൻ​ ഭാഷകളിലായി 150 ലേറെ സിനിമകളിലാണ് കമൽഹാസൻ വേഷമിട്ടത്.

നിരവധി ചിത്രങ്ങൾ സംവിധാനം ചെയ്യുകയും ചെയ്തു. 1959 ആഗസ്ത് 12 നായിരുന്നു കമൽഹാസൻ ബാലതാരമായി അഭിനയിച്ച ആദ്യ ചിത്രം ‘കളത്തൂർ കണ്ണമ്മ’ റിലീസ് ചെയ്തത്. ആദ്യ ചിത്രത്തിലൂടെ തന്നെ ദേശീയ പുരസ്കാരവും കമലഹാസനെ തേടിയെത്തി.

നടൻ, സംവിധായകൻ, നിർമാതാവ്, തിരക്കഥാകൃത്ത്, ഡാൻസർ, രാഷ്ട്രീയക്കാരൻ എന്നീ നിലകളിലെല്ലാം ശ്രദ്ധ നേടിയ വ്യക്തിത്വമാണ് കമൽ ഹാസന്റേത്. തമിഴ്, ഹിന്ദി, മലയാളം, തെലുങ്ക്, കന്നട തുടങ്ങി തെന്നിന്ത്യൻ ഭാഷാചിത്രങ്ങളിലും ബോളിവുഡിലും കമൽഹാസൻ തന്റ് വ്യക്തിമുദ്ര പതിപ്പിച്ചു കഴിഞ്ഞു.

നാലു തവണയാണ് ദേശീയ പുരസ്കാരം കമലിനെ തേടിയത്. മൂൻട്രാം പിറൈ, നായകൻ, തേവർ മകൻ, ഇന്ത്യൻ എന്നീ ചിത്രങ്ങളിലെല്ലാം മികച്ച നടനുള്ള ദേശീയ പുരസ്കാരം കമൽ സ്വന്തമാക്കി. 1990ൽ പത്മശ്രീയും 2014ൽ പത്മഭൂഷണും നൽകി രാജ്യം ഈ അതുല്യപ്രതിഭയെ ആദരിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News