സോഷ്യൽ മീഡിയയിൽ വൈറലായി കുട്ടി സഖാവിന്റെ മുദ്രാവാക്യങ്ങൾ

സിപിഎം പാലക്കാട് ചിറ്റിലഞ്ചേരി ലോക്കൽ സമ്മേളനത്തിലെ പതാകയുയർത്തലിന് ഏഴാം ക്ലാസ്സുകാരന്റെ മുദ്രാവാക്യം വിളി വൈറലാകുന്നു. ചിറ്റിലഞ്ചേരി സ്വദേശികളായ രമേശ് പ്രസീത ദമ്പതികളുടെ മകൻ തേജസ്‌ ആണ് മുദ്രാവാക്യം വിളിച്ച് പ്രവർത്തകരെ ആവേശം കൊള്ളിച്ചത്. ചിറ്റിലഞ്ചേരി ഇ കെ എൻ എ യു പി സ്കൂളിലെ ഏഴാം ക്ലാസ്സ്‌ വിദ്യാർത്ഥിയാണ് തേജസ്‌.

നാട്ടിലെ മുതിർന്ന സി പി എം നേതാവായ മുത്തച്ഛൻ രാമകൃഷ്ണന്റെയും സഹകരണ ബാങ്ക് ജീവനക്കാരനായ അച്ഛൻ രമേശിന്റെയുമൊപ്പം പാർട്ടി പരിപാടികൾക്ക് പോയപ്പോൾ കേട്ട മുദ്രാവാക്യങ്ങളാണ് തേജസ്‌ പാർട്ടി സമ്മേളനത്തിൽ വിളിച്ചത്.

മുഖ്യമന്ത്രി പിണറായി വിജയനാണ് തേജസിന്റെ പ്രിയപ്പെട്ട നേതാവ്. പഠനവും രാഷ്ട്രീയവും ഒന്നിച്ചു കൊണ്ടുപോകാനാണ് ഇഷ്ടമെന്നാണ് തേജസ്‌ എന്ന ഏഴ് വയസ്സുകാരൻ മാധ്യമങ്ങളോട് പറഞ്ഞത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News