പാലക്കാട് ഇതരസംസ്ഥാന തൊഴിലാളികൾ തമ്മിൽ സംഘർഷം; ഒരാൾ കൊല്ലപ്പെട്ടു

പാലക്കാട് മുണ്ടൂരില്‍ ഇതരസംസ്ഥാന തൊഴിലാളികള്‍ തമ്മലുള്ള തര്‍ക്കത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടു. ഉത്തര്‍പ്രദേശ് സരൺപൂർ സ്വദേശി വസീം ആണ് കൊല്ലപ്പെട്ടത്.ഇയാളുടെ ബന്ധു വാജിദ് ആണ് കൊലപ്പെടുത്തിയതെന്ന് പൊലീസ്. മുണ്ടൂരിലെ ഫര്‍ണിച്ചര്‍ സ്ഥാപനത്തിലെ ജീവനക്കാര്‍ തമ്മിലാണ് ഇന്ന് രാവിലെ സംഘര്‍ഷമുണ്ടായത്.

ഒപ്പമുണ്ടായിരുന്ന വാസിം എന്നയാൾക്കും പരിക്കേറ്റു. കൊലയ്ക്ക് ശേഷം വാജിദ് കഴുത്തുമുറിച്ച് ആത്മഹത്യക്ക് ശ്രമിച്ചു. മൃതദേഹം ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. ഗുരുതര പരിക്കേറ്റ വാജിദിനെയും വാസിമിനെയും തൃശൂർ മെഡി.കോളജിലേക്ക് മാറ്റി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News