ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ അന്തരീക്ഷ വായു ഗുണനിലവാരം അപകടാവസ്ഥയിൽ തുടരുന്നു

ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ അന്തരീക്ഷ വായുവിൻ്റെ ഗുണനിലവാരം അപകടാവസ്ഥയിൽ തുടരുന്നു. രാജ്യ തലസ്ഥാനത്ത് കാഴ്ചയുടെ ദൂര പരിധി നാൾക്കുനാൾ കുറഞ്ഞു വരികയാണ്.

നൂറ്റി അമ്പത് മീറ്റർ മാത്രമായിരുന്നു കഴിഞ്ഞ ദിവസം നാല് മണിക്ക് ശേഷം ദില്ലിയിലെ വിസിബിലിറ്റി. നിലവിൽ അറുന്നൂറ് പോയിൻ്റിനോട് അടുക്കുകയാണ് ദില്ലിയിലെ മലിനീകരണ തോത്.

ദില്ലിക്ക് പുറമെ ഹരിയാന, പഞ്ചാബ് സംസ്ഥാനങ്ങളിലും പുക മഞ്ഞ് രൂക്ഷമാണ്. അന്തരീക്ഷ ഊഷ്മാവ് താഴുന്നതിന് ഒപ്പം പുക മഞ്ഞ് രൂക്ഷമാകുന്നത് രാജ്യ തലസ്ഥാനത്തെ ജനങ്ങൾക്കും ആരോഗ്യ പ്രശ്നങ്ങൾക്ക് കാരണമാകുന്നുണ്ട്. ദീപാവലി ഉൾപ്പടെയുള്ള ആഘോഷങ്ങൾക്ക് വിലക്ക് മറികടന്ന് പടക്കങ്ങൾ ഉപയോഗിച്ചതും കാർഷിക അവശിഷ്ടങ്ങൾ കത്തിച്ചതും ആണ് മലിനീകരണ തോത് ഉയരാൻ കാരണം ആയത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here