#എന്ത് കൊണ്ട് മോദി ഇന്ത്യക്കെതിരെ; ട്വീറ്റുകൾ പറയുന്നു

എന്ത് കൊണ്ട് മോദി ഇന്ത്യക്കെതിരെ കാമ്പയിൻ ട്വിറ്റർ ട്രെൻഡിങ്ങിൽ ഒന്നാമത്. 21,000 ത്തിലധികം ട്വീറ്റുകളാണ് ഈ ഹാഷ്ടാഗിൽ വന്നിട്ടുള്ളത്.ട്വിറ്ററില്‍ ട്രെന്‍ഡിംഗായി എന്തുകൊണ്ട് മോദി ഇന്ത്യയ്‌ക്കെതിരെ ക്യാംപെയ്ന്‍.

തൊഴിലില്ലായ്മ, പണപ്പെരുപ്പം, വിദ്വേഷ പ്രചരണം, കര്‍ഷക വിരുദ്ധനിയമങ്ങള്‍, പരിസ്ഥിതി ചൂഷണം തുടങ്ങിയ മോദിസര്‍ക്കാരിന്റെ നയങ്ങളെയാണ് ക്യാംപെയ്‌നില്‍ ചോദ്യം ചെയ്യുന്നത്.

ജി-20 ഉച്ചകോടിയില്‍ മോദി നടത്തിയ പരിസ്ഥിതി സംരക്ഷണ പ്രസംഗവും രാജ്യത്ത് കേന്ദ്രസര്‍ക്കാരിന്റെ പരിസ്ഥിതി വിരുദ്ധ നടപടികളും തമ്മിലുള്ള അന്തരമാണ് പലരും ക്യാംപെയ്‌നില്‍ ചൂണ്ടിക്കാട്ടുന്നത്.

കർഷകരെ കുത്തകൾക്ക് ചൂഷണം ചെയ്യാൻ അവസരം ഒരുക്കുന്ന നിയമം എന്ത്‌കൊണ്ട് നിർമിച്ചുവെന്നും ഉത്പന്നങ്ങൾ മെച്ചപ്പെട്ട വില ലഭിക്കാൻ സഹായിക്കുന്ന എ.പി.എം.സികളെയും എം.എസ്.പികളെയും എന്തിന് അപ്രസക്തമാക്കുന്നുവെന്നും ട്വിറ്റർ പ്രതിഷേധകർ ചോദിക്കുന്നു.

വ്യത്യസ്ത മതവിഭാഗങ്ങളിൽപ്പെട്ട ജനങ്ങൾ ഒത്തൊരുമയോടെ ജീവിക്കുന്നത് നിങ്ങൾ ഭയക്കുന്നതെന്തിനെന്നും എന്തിന് ഭിന്നിപ്പ് സൃഷ്ടിക്കുന്നുവെന്നും ചോദ്യം ഉയർത്തുന്നു. പെട്രോൾ, ഡീസൽ വിലയിൽവന്ന വൻ വർധനവും ഇടക്കാലത്ത് നൽകിയ ചെറിയ ഇളവും കാമ്പയിനിൽ ചർച്ചയാകുന്നു. മോദി അനുകൂല മാധ്യമങ്ങളും ട്വിറ്ററിൽ നിശിത വിമർശനമാണ് നേരിടുന്നത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here