പരുക്കേറ്റ സൂപ്പർ താരം ലോകകപ്പിൽ ഇനി കളിക്കുന്ന കാര്യം സംശയത്തിൽ; ഇംഗ്ലണ്ടിന് കനത്ത തിരിച്ചടി

കഴിഞ്ഞ ദിവസം ദക്ഷിണാഫ്രിക്ക ക്കെതിരെ നടന്ന സൂപ്പർ 12 മത്സരത്തിൽ കളിക്കുന്നതിനിടെ കാഫ് മസിലിന് പരുക്കേറ്റ ഇംഗ്ലണ്ട് ഓപ്പണർ ജേസൺ റോയ്, ടി20 ലോകകപ്പിലെ മുന്നോട്ടുള്ള മത്സരങ്ങളിൽ കളിക്കുന്ന കാര്യം സംശയത്തിൽ.

ദക്ഷിണാഫ്രിക്കക്കെതിരെ ബാറ്റ് ചെയ്യുന്നതിനിടെ പരുക്കേറ്റ റോയുടെ പരിക്കിനെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ഇതു വരെ ഇംഗ്ലണ്ട് ബോർഡ് പുറത്ത് വിട്ടിട്ടില്ലെങ്കിലും താരം സെമി ഫൈനലിൽ കളിക്കാനുള്ള സാധ്യത കുറവാണെന്നാണ് റിപ്പോർട്ടുകൾ . ഇംഗ്ലണ്ടിന് കനത്ത തിരിച്ചടി സമ്മാനിക്കുന്ന വാർത്തയാണിത്.

ദക്ഷിണാഫ്രിക്കയ്ക്കെതിരായ മത്സരത്തിൽ 190 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഇംഗ്ലണ്ടിനായി ഇന്നിംഗ്സ് ഓപ്പൺ ചെയ്ത ജേസൺ റോയുടെ വ്യക്തിഗത സ്കോർ 20 ലെത്തി നിൽക്കവെയായിരുന്നു അദ്ദേഹത്തിന് പരിക്കേൽക്കുന്നത്. വേദന കലശലായതിനെത്തുടർന്ന് മൈതാനത്തിരുന്ന താരം പിന്നീട് ഫിസിയോയുടെ പ്രഥമ ശുശ്രൂഷുകൾക്ക് ശേഷം മുടന്തിക്കൊണ്ട് ഗ്രൗ‌ണ്ടിന് പുറത്തേക്ക് പോവുകയായിരുന്നു‌. താരത്തിന്റെ ഫിറ്റ്നസ് കാര്യത്തിൽ ഇന്ന് ഇംഗ്ലണ്ട് ആൻഡ് വെയിൽസ് ക്രിക്കറ്റ് ബോർഡിന്റെ അന്തിമ പ്രഖ്യാപനമുണ്ടാകുമെന്നാണ് സൂചനകൾ.

അതേസമയം, നേരത്തെ പരിക്കിനെത്തുടർന്ന് ഇംഗ്ലണ്ടിന്റെ സ്റ്റാർ പേസറായ ടൈമൽ മിൽസും കഴിഞ്ഞയാഴ്ച ലോകകപ്പിൽ നിന്ന് പുറത്തായിരുന്നു. അതിന് പിന്നാലെയാണ് റോയ്ക്കും ഇപ്പോൾ പരിക്കിനെത്തുടർന്ന് ലോകകപ്പിൽ നിന്ന് പുറത്തേക്ക് പോകേണ്ടി വരാനുള്ള സാധ്യതകൾ ഉയർന്നിരിക്കുന്നത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here