ദില്ലിയിൽ വായു മലിനീകരണം രൂക്ഷം; യമുനയിൽ വിഷ പത

ദില്ലിയിൽ ഉയർന്ന അന്തരീക്ഷ മലിനീകരണം രൂക്ഷമായി തുടരുകയാണ്.. ദില്ലിയിലെ ഒട്ടുമിക്ക ഇടങ്ങളിലും അന്തരീക്ഷ വായുവിലെ ഗുണ നിലവാര സൂചിക ഗുരുതരമായാണ് രേഖപ്പെടുത്തിയത്. നിലവിൽ അന്തരീക്ഷ വായുവിലെ ഗുണ നിലവാര സൂചിക 436 ആണ്.

മലിനികരണം ഉയർന്നത്തോടെ യമുനയിൽ ഉൾപ്പടെ വിഷ പതയും രൂപപ്പെട്ടിട്ടുണ്ട്.അതേസമയം ദില്ലിയിലെ വായു മലിനീകരണ തോതും പൊടിശല്യവും കുറക്കാൻ ദില്ലി സർക്കാർ 114 ടാങ്കറുകളിൽ ജലം സ്പ്രേ ചെയ്യുന്ന പ്രവർത്തി ആരംഭിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസമാണ് ദില്ലി പരിസ്ഥിതി മന്ത്രി ഗോപാൽ റായ് ടാങ്കറുകൾ ഫ്ലാഗ് ഓഫ് ചെയ്തത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News