തെന്നിന്ത്യന്‍ ഹൃദയത്തിന്റെ രാജ്ഞി അനുഷ്‌ക ഷെട്ടിയുടെ ജന്മദിനമായ ഇന്ന് പ്രമുഖ ബാനറായ യുവി ക്രിയേഷന്‍സ് പുതിയ ചിത്രം പ്രഖ്യാപിച്ചു. താരത്തിനെ നായികയാക്കി യുവി ക്രിയേഷന്‍സിന്റെ ഹാട്രിക് ചിത്രമാണ് ഇത്. അനുഷ്‌ക 48 എന്ന ഹാഷ് ടാഗോടെയാണ് പേരിടാത്ത ചിത്രത്തിന്റെ പ്രഖ്യാപനം മനോഹരമായ വീഡിയോയിലൂടെയാണ് നടത്തിയത്. മഹേഷ് ബാബുവാണ് ചിത്രത്തിന്റെ തിരക്കഥാ രചനയും സംവിധാനവും നിര്‍വഹിക്കുന്നത്.
ചിത്രത്തിലെ അഭിനേതാക്കള്‍ ഉള്‍പ്പെടെയുള്ള മറ്റ് വിവരങ്ങള്‍ ഉടന്‍ തന്നെ വെളിപ്പെടുത്തുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. സാഹോ, രാധേ ശ്യാം തുടങ്ങിയ ചിത്രങ്ങള്‍ നിര്‍മിച്ചത് യുവി ക്രിയേഷന്‍സാണ്.
യുവി ക്രിയേഷന്‍സിന്റെ ബാനറില്‍ 2013 ല്‍ പുറത്തിറങ്ങിയ മിര്‍ച്ചി, 2018 ല്‍ ഭാഗ്മതി എന്നീ സൂപ്പര്‍ ഹിറ്റ് ചിത്രങ്ങളില്‍ അനുഷ്‌ക അവിസ്മരണീയ അഭിനയമാണ് കാഴ്ചവെച്ചതെന്ന് നിര്‍മാണ കമ്പനി വീഡിയോയില്‍ പറയുന്നു.
ഈ ചിത്രങ്ങള്‍ക്ക് സമാനമായി പുതിയ ചിത്രവും എല്ലാ തെന്നിന്ത്യന്‍ ഭാഷകളിലും ഒരുക്കാനാണ് യുവി ക്രിയേഷന്‍സിന്റെ തീരുമാനം. അനുഷ്‌കയുടെ ജന്മദിനത്തിലെ പുതിയ ചിത്രത്തിന്റെ പ്രഖ്യാപനം അനുഷ്‌കയുടെ ആരാധകരെ ആവേശത്തിലാക്കിയിട്ടുണ്ട്.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Get real time update about this post categories directly on your device, subscribe now.