ഓര്‍മ്മകളില്‍ ജ്വലിക്കുന്ന ഒക്ടോബര്‍

ഇയ്യാംപാറ്റകളെ പോലെ മനുഷ്യര്‍ മരിച്ചു വീണ ലോക മഹായുദ്ധത്തിന്‍റെ കാലം.അവരുടെ ശവക്കൂനകള്‍ക്ക് മുകളില്‍ കെട്ടിപ്പൊക്കിയ കൊടിയ ചൂഷണങ്ങളുടെ കോട്ടകള്‍.മനുഷ്യന്‍റെ ഞെരിയുന്ന എല്ലുകള്‍ക്ക് മേല്‍ അസ്ഥിവാരമിട്ടുകൊണ്ട് അമര്‍ന്നിരിക്കുന്ന സ്വേഛാധിപതികള്‍.ചേരികളിലും ചാലകളിലും പട്ടി്ണി കാര്‍ന്ന് തിന്നുന്ന നിസ്സാര മനുഷ്യ ജീവിതങ്ങളുടെ വിശപ്പു പുരകള്‍.തൊ‍ഴിലാളി വര്‍ഗത്തിന്‍റെ അധ്വാന ശേഷി ഊറ്റിക്കുടിക്കുന്ന മുതലാളിത്ത വര്‍ഗം.അട്ടിമറിക്കപ്പെടില്ലെന്ന് അടിയുറച്ച് വിശ്വസിക്കപ്പെട്ട ഈ ആഗോള സാഹചര്യങ്ങളിലേക്കാണ് ഒരു വിപ്ലവ കൊടുങ്കാറ്റ് വീശിയത്.

മാനവരാശിയുടെ തലവര തന്നെ മാറ്റിമറിച്ച ആ മഹാവിപ്ലവം നയിച്ചത് ലോകത്തിന്‍റെ കാലചക്രം നയിച്ച സ്വേച്ഛാധിപതികളുടെ പേടിസ്വപ്നമായിരുന്ന കമ്മ്യൂണിസ്റ്റുകള്‍.ഏകാധിപത്യത്തിന്‍റെ കോട്ടകള്‍ക്ക് നേരെ വിശക്കുന്നവരുടെയും പണിയെടുത്ത് പൊട്ടിയ തൊഴിലാളികളുടെയും കൈകള്‍ മുറുകി ഉയര്‍ന്നു.ഭൂഗോളത്തെ ഒരു പുതിയ ചരിത്ര ഗതിയിലേക്ക് വ‍ഴിതിരിച്ച് വിടുകയായിരുന്നു ഒക്ടോബര്‍ വിപ്ലവം.സാമ്രാജ്യത്വത്തിനും മുതലാളിത്തത്തിനും ബദലുണ്ടെന്ന ഓര്‍മ്മപ്പെടുത്തല്‍ കൂടിയായിരുന്നിത്.

പെട്രോഗാഡിലാരംഭിച്ച സ്ത്രീകളുടെ മാര്‍ച്ചായിരുന്നു അതിന്‍റെ തുടക്കം.സാറിസ്റ്റ് ഏകാധിപത്യത്തെ തകര്‍ത്തെറിഞ്ഞ് സാമ്പ്രാജ്യത്വ ചങ്ങലയിലെ ഏറ്റവും ദുര്‍ബലമായ കണ്ണിയെ അറുത്ത് മാറ്റിയാണ് ലെനിന്‍റെ നേതൃത്വത്തില്‍ ബോള്‍ഷെവിക്കുകള്‍1917 നവംബര്‍ 7ന് റഷ്യയില്‍ അധികാരം പിടിച്ചെടുത്തത്.പുഷ്കിന്‍ എന്ന മഹാകവി വിപ്ലവത്തെ മുന്‍കൂട്ടി കണ്ടു,ഒക്ടോബര്‍ വന്നെത്തുമെന്ന് ഒരു നൂറ്റാണ്ട് മുമ്പ് അദ്ദേഹം പറഞ്ഞ് വെച്ചു.

വിപ്ലവാനന്തരം അധികാരമേറ്റ സോവിയേറ്റ് സര്‍ക്കാര്‍ എല്ലാവര്‍ക്കും ഭക്ഷണവും പാര്‍പ്പിടവും നല്‍കി.വിദ്യാഭ്യാസവും ആരോഗ്യ സേവനവും സൗജന്യമാക്കി.പൊതുഇടങ്ങള്‍ക്കും പൊതുമേഖലകള്‍ക്കും പ്രാധാന്യം ലഭിച്ചു.സ്ത്രീകളുടെ സ്വാതന്ത്രവും തുല്യ വേതനവും സുരക്ഷയും ഉറപ്പാക്കി.

സോവിയേറ്റ് യൂണിയനെ വി‍ഴുങ്ങാന്‍ ഫാസിസ്റ്റുകള്‍ റഷ്യയിലേക്ക് മാര്‍ച്ച് ചെയ്തെങ്കിലും 2 കോടിയിലധികം പേരുടെ ജീവന്‍ കൊടുത്തും സോവിയേറ്റ് യൂണിയന്‍ ആ മുന്നേറ്റത്തെ ചെറുത്തു.ഫാസിസ്റ്റുകളെ ശവക്കൂനയിലേക്ക് വലിച്ചെറിഞ്ഞ ആ യുദ്ധം ലോകമെമ്പാടുമുള്ള അടിച്ചമര്‍ത്തപ്പെട്ട മനുഷ്യരുടെ വിമോചന സ്വപ്നങ്ങളെ പൂവണിയിച്ചു.

ഏഷ്യയിലും,ആഫ്രിക്കയിലും,ലാറ്റിനമേരിക്കയിലും,കരീബിയയിലുമുള്ള രാഷ്ട്രങ്ങള്‍ ഒന്നൊന്നായി കൊളോണിയലിസത്തെ കൊന്നു കു‍ഴിച്ചുമൂടി.അരവയര്‍ മുറുക്കിയ തൊഴിലാളികളുടെ ആ അന്ത്യ വിപ്ലവമാണ് ഇന്നും മനുഷ്യവിമോചന മോഹങ്ങളുടെ ചോരയും നീരും.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News