രാജ്യത്ത് 10,853 പേർക്ക് കൂടി കൊവിഡ്

രാജ്യത്ത് 24 മണിക്കൂറിനിടെ 10,853 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. 12,432 പേർ കൊവിഡ് മുക്തരാകുകയും ചെയ്തു. ഇതോടെ കൊവിഡ് ബാധിച്ച് ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 1,44,845 ആയി.

അതേസമയം, ആരോഗ്യ മന്ത്രാലയം പുറത്തുവിട്ട കണക്കുകൾ പ്രകാരം 526 കൊവിഡ് മരണങ്ങളാണ് കഴിഞ്ഞ ദിവസം റിപ്പോർട്ട് ചെയ്തത്. കഴിഞ്ഞ ദിവസത്തെ കൊവിഡ് മരണത്തേക്കാൾ ഉയർന്ന നിരക്കാണിത്.

പ്രതിദിന കൊവിഡ് പോസിറ്റിവിറ്റി നിരക്ക് 1.18 ശതമാനവും പ്രതിവാര കൊവിഡ് പോസിറ്റിവിറ്റി നിരക്ക് 1.28 ശതമാനവുമാണ്. രാജ്യത്ത് കൊവിഡ് മുക്തരുടെ ആകെ എണ്ണം 3,37,49,900 ആയി. 98.24 ശതമാനമാണ് കൊവിഡ് മുക്തി നിരക്ക്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News