റൊണാള്‍ഡോയുടെ ടീമിനെ തകര്‍ത്ത് മാഞ്ചസ്റ്റര്‍ സിറ്റി

മാഞ്ചസ്റ്റര്‍ ഡര്‍ബിയില്‍ യുണൈറ്റഡിനെ തകര്‍ത്ത് മാഞ്ചസ്റ്റര്‍ സിറ്റി. എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്കാണ് ക്രിസ്റ്റ്യാനൊ റൊണാള്‍ഡോയുടെ ടീമിനെ സിറ്റി തകര്‍ത്തത്. കളിയുടെ ഏഴാം മിനിറ്റില്‍ യുണൈറ്റഡ് താരം ബെയിലിയുടെ സെല്‍ഫ് ഗോളിലൂടെയാണ് സിറ്റിക്ക് ആദ്യം ലീഡ് ലഭിച്ചത്.

45 ആം മിനിറ്റില്‍ ബെര്‍ണാഡോ സില്‍വയുടെ ഗോളിലൂടെ സിറ്റി ലീഡുയര്‍ത്തി. നഗര വൈരികളോടേറ്റ തോല്‍വിയോടെ യുണൈറ്റഡ് പരിശീലകന്‍ സോള്‍ഷിയററുടെ കസേരക്കായുള്ള മുറവിളി കൂടുതല്‍ ശകത്മാകും. സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോക്ക് മഞ്ഞക്കാര്‍ഡ് ലഭിച്ചതും കളിയില്‍ യുണൈറ്റഡിന് തിരിച്ചടിയായി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here