
വാക്സിനേഷൻ പൂർത്തിയാക്കിയ മറ്റു രാജ്യങ്ങളിൽ നിന്നുള്ള യാത്രക്കാർക്ക് ഈ മാസം 8 മുതൽ എല്ലാ നിയന്ത്രണങ്ങളും നീക്കാൻ അമേരിക്ക തീരുമാനിച്ചു. കൊവിഡ് നെഗറ്റീവ് ആണെന്ന് വിമാനം കയറും മുൻപ് 72 മണിക്കൂറിനുള്ളിൽ പരിശോധിച്ചതിന്റെ തെളിവ് നൽകണം. വാക്സീൻ എടുക്കാത്തവരാണെങ്കിൽ 24 മണിക്കൂറിനുള്ളിൽ പരിശോധിച്ചതിന്റെ തെളിവാണ് ഹാജരാക്കേണ്ടത്.
അതേസമയം, വാക്സീൻ എടുത്തവർക്കൊപ്പം യാത്ര ചെയ്യുന്ന വാക്സീൻ എടുക്കാത്ത കുട്ടികൾക്കും 72 മണിക്കൂർ മുൻപ് പരിശോധിച്ചതിന്റെ റിപ്പോർട്ട് മതി. വാക്സീൻ എടുക്കാത്തവർക്കൊപ്പമാണെങ്കിൽ 24 മണിക്കൂർ മുൻപത്തെ പരിശോധനാ റിപ്പോർട്ട് കരുതണം.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here