13 വയസുകാരിയായ മകളെ അച്ഛന്‍ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കി

മകളെ അച്ഛന്‍ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കി. കോന്നിയിലാണ് നാടിനെ നടുക്കിയ സംഭവം. 13 വയസുകാരിയാണ് പിതാവിന്റെ നിരന്തര പീഡനത്തിന് ഇരയായത്. പെണ്‍ കുട്ടിയെ മഹിളാ മന്ദിരത്തിലേക്ക് മാറ്റി. സംഭവത്തില്‍ പ്രതി പൊലിസ് പിടിയിലായി.

ഇന്നാണ് പ്രതിയെ പോക്‌സോ നിയമപ്രകാരം കേസ് എടുത്ത് അറസ്റ്റ് ചെയ്തത്. കുട്ടി നൽകിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് അച്ഛനെതിരെ കേസ് എടുത്തത്. പ്രതിയെ ഇന്ന് തന്നെ കോടതിയിൽ ഹാജരാക്കും.

മാസങ്ങൾക്ക് മുമ്പാണ് സംഭവം. കൊവിഡ് കാലത്ത് മറ്റൊരു സ്ഥലത്ത് താമസിച്ച് പഠിച്ചിരുന്ന കുട്ടി വീട്ടിൽ വന്നപ്പോഴാണ് പീഡനം നടന്നത്. ബന്ധുക്കളടക്കം വിവരം മറച്ചുവെക്കാൻ ശ്രമിച്ചെങ്കിലും ഒരാൾ രഹസ്യമായി പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel