അഫ്ഗാന്‍ താരം മുജീബ് ഉര്‍ റഹ്മാന്‍ തിരിച്ചെത്തുന്നു; പ്രതീക്ഷയോടെ ആരാധകർ

ടി20 യില്‍ ആരെയും ഞെട്ടിക്കാന്‍ കഴിവുള്ള അഫ്ഗാന്‍ ടീമിന്റെ ഏറ്റവും വലിയ കരുത്ത് അവരുടെ സ്പിന്‍ ദ്വയമായ റാഷിദ് ഖാനും, മുജീബ് ഉര്‍ റഹ്മാനുമാണ്. എന്നാല്‍ മികച്ച ഫോമിലുള്ള മുജീബ് ഉര്‍ റഹ്മാന് പരിക്ക് മൂലം കഴിഞ്ഞ രണ്ട് മത്സരങ്ങളില്‍ കളിക്കാനായിരുന്നില്ല. പക്ഷേ കഴിഞ്ഞ ദിവസം ജിമ്മില്‍ പരിശീലനം പുനരാരംഭിച്ച താരം ഇന്ന് നടക്കാനിരിക്കുന്ന നിര്‍ണായക പോരാട്ടത്തില്‍ അഫ്ഗാന്റെ പ്ലേയിംഗ് ഇലവനിലേക്ക് തിരിച്ചെത്തുമെന്നാണ് സൂചനകള്‍.

അഫ്ഗാന്‍ ആരാധകര്‍ക്കൊപ്പം ഇന്ത്യന്‍ ആരാധകര്‍ക്കും വലിയ ആശ്വാസം സമ്മാനിക്കുന്ന വാര്‍ത്തയാണിത്. മുജീബ് കൂടിയെത്തുന്നതോടെ കരുത്ത് വര്‍ധിക്കുന്ന അഫ്ഗാന്‍ ബോളിംഗിന് കരുത്തുറ്റ ന്യൂസിലന്‍ഡ് ബാറ്റിംഗിനെ പിടിച്ചുകെട്ടാനാകുമെന്നും, അങ്ങനെ മത്സരത്തില്‍ അവര്‍ക്ക് വിജയം നേടാന്‍ കഴിയുമെന്നുമാണ് ഇന്ത്യന്‍ ആരാധകരുടെ പ്രതീക്ഷ. അഫ്ഗാന്‍, ന്യൂസിലന്‍ഡിനെ പരാജയപ്പെടുത്തുന്നതിനൊപ്പം തങ്ങളുടെ അടുത്ത മത്സരത്തില്‍ അഫ്ഗാന്റെ നെറ്റ് റണ്‍ റേറ്റ് മറികടക്കാന്‍ പോന്ന തരത്തില്‍ വിജയം നേടിയാലാണ് ഇന്ത്യക്ക് ഇക്കുറി സെമി ഫൈനലിലെത്താന്‍ കഴിയുക.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News