മാസ്സ് കാറില്‍ മാസ്സ് എന്‍ട്രിയുമായി ദുല്‍ഖര്‍ സല്‍മാന്‍; വൈറലായി ദുല്‍ഖറിന്റെ രണ്ടരകോടിയുടെ ബെന്‍സ്

മമ്മൂട്ടിയുടെയും ദുല്‍ഖറിന്റെയും വാഹനത്തോടുള്ള പ്രണയം അറിയാത്തവര്‍ വളരെ കുറവാണ്. മലയാള സിനിമയിലെ തന്നെ ഏറ്റവും വലിയ വാഹന പ്രേമികളും ഇവര്‍ തന്നെയാണ്.

ദുല്‍ഖറിന്റെ ഗ്യാരേജിലെ ഏറ്റവും പുതിയ വാഹനമാണ് മെഴ്സിഡസ് ബെന്‍സ് ജി63 എഎംജി. ഏകദേശം രണ്ടര കോടി അടിസ്ഥാന വില വരുന്ന എസ് യൂ വി വാഹനത്തിലുള്ള ദുല്‍ഖറിന്റെ എന്‍ട്രിയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധനേടുന്നത്.

ഇന്നലെ കൊച്ചിയിലെ ഹോട്ടലില്‍ വെച്ചു നടന്ന ‘കുറുപ്പ്’ സിനിമയുടെ പ്രൊമോഷന്‍ ചടങ്ങിലാണ് ദുല്‍ഖര്‍ തന്റെ പുതിയ വാഹനത്തില്‍ എത്തിയത്. ഫാന്‍സ് ഗ്രൂപ്പുകളിലൂടെയും സോഷ്യല്‍ മീഡിയ പേജുകളിലൂടെയും വൈറലായ വീഡിയോ സിനിമാ ആരാധകരായ വാഹനപ്രേമിളെല്ലാം ഏറ്റെടുത്ത് കഴിഞ്ഞു.

ഒലിവു ഗ്രീന്‍ നിറത്തില്‍ 22 ഇഞ്ച് ബ്ലാക്ക് അലോയ് വീലുകളും യോട്ട് ബ്ലൂ ബ്ലാക്ക് സീറ്റുകളുമായി കസ്റ്റമൈസ് ചെയ്ത മനോഹരമാക്കിയിരിക്കുന്ന വാഹനമാണിത് അതുകൊണ്ട് തന്നെ വാഹനപ്രേമികളുടെ ശ്രദ്ധവേഗത്തില്‍ പിടിച്ചെടുക്കുകയും ചെയ്യും.

ഇതിനു പുറമെ വാഹനങ്ങളുടെ വലിയ ശേഖരം തന്നെ ദുല്‍ഖറിനുണ്ട്. നീല നിറത്തിലുള്ള പോര്‍ഷെ പാനമേറ, പച്ച നിറത്തിലുള്ള മിനി കൂപ്പര്‍, മെഴ്സിഡസ് ബെന്‍സ് ഇ ക്ലാസ്, മിത്സുബിഷി പജേരോ സ്‌പോര്‍ട്ട്, മെഴ്സിഡസ്-ബെന്‍സ് എസ്എല്‍എസ് എഎംജി, 997 പോര്‍ഷ 911 കരേര എസ്, ടൊയോട്ട സുപ്ര, ഇ46 ബിഎംഡബ്‌ള്യു എം3 എന്നീ കാറുകളും. ഡാറ്റ്സണ്‍ 1200, ബിഎംഡബ്‌ള്യു 740 ഐഎല്‍, ഡബ്‌ള്യു123 മെഴ്സിഡസ് ബെന്‍സ് ടിഎംഇ, പഴയകാല മിനി 1275 ജിടി കൂപ്പര്‍, ജെ80 ടൊയോട്ട ലാന്‍ഡ് ക്രൂയ്‌സര്‍, വോള്‍വോ 240ഡിഎല്‍ സ്റ്റേഷന്‍ വാഗണ്‍ എന്നിങ്ങനെ ക്ലാസിക് കാറുകളുടെ ശേഖരവും താരത്തിനുണ്ട്.

ബിഎംഡബ്യു മോട്ടോറാഡിന്റെ ആര്‍ 1200 ജിഎസ് അഡ്വെഞ്ചര്‍, കെ1300 ആര്‍, ട്രയംഫിന്റെ ടൈഗര്‍ എക്‌സ്ആര്‍എക്‌സ് അഡ്വഞ്ചര്‍, ട്രയംഫ് ബോണ്‍വില്‍ സ്റ്റീവ് മക്ക്വീന്‍ എഡിഷന്‍ തുടങ്ങിയ ബൈക്കുകളും ദുല്‍ഖറിന്റെ ഗ്യാരേജിലുണ്ട്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News