ഓവനില്ലാതെ പ്ലം കേക്ക് എളുപ്പത്തില്‍ ഉണ്ടാക്കാം

വേണ്ട ചേരുവകള്‍.
മൈദ                                                       2 കപ്പ്
മുട്ട                                                          3 എണ്ണം
ബേക്കിംഗ് പൗഡര്‍                           ഒന്നര ടീസ്പൂണ്‍
ബേക്കിംഗ് സോഡ                             അര ടീസ്പൂണ്‍
ഉപ്പ്                                                       കാല്‍ ടീസ്പൂണ്‍
പഞ്ചസാര                                           രണ്ട് കപ്പ്
ഏലയ്ക്ക പൊടിച്ചത്                     2 ടീസ്പൂണ്‍
ഗ്രാമ്പു                                                 2 ടീസ്പൂണ്‍
ജാതിക്ക                                             ഒരു ചെറിയ കഷ്ണം
പട്ട                                                      ഒരു ചെറിയ കഷ്ണം
ഓറഞ്ച് ജ്യൂസ്                                 1 കപ്പ്
ഈത്തപ്പഴം നുറുക്കിയത്            കാല്‍ കപ്പ്
പ്രൂണ്‍സ് നുറുക്കിയത്                  കാല്‍ കപ്പ്
ടുട്ടി ഫ്രൂട്ടി                                         കാല്‍ കപ്പ്
കശുവണ്ടി നുറുക്കിയത്               ഒരു ടേബിള്‍സ്പൂണ്‍
ഓയില്‍                                              ഒരു കപ്പ്

തയാറാക്കുന്ന വിധം.

ആദ്യം ഓറഞ്ച് നീരില്‍ ഡ്രൈ ഫ്രൂട്‌സ് ഒരു മണിക്കൂര്‍ കുതിര്‍ക്കാന്‍ വയ്ക്കുക. ശേഷം പകുതി കപ്പ് പഞ്ചസാര, പട്ട, ഗ്രാമ്പു, ഏലയ്ക്ക, ജാതിക്ക എന്നിവ ചേര്‍ത്തു പൊടിച്ചു വയ്ക്കുക, ഒരു പാനില്‍ പകുതി കപ്പ് പഞ്ചസാര ഇട്ട് കാരമേല്‍ ഉണ്ടാക്കി തണുക്കാന്‍ വയ്ക്കുക.

മൈദ, ബേക്കിങ് പൗഡര്‍, ബേക്കിങ് സോഡ, ഉപ്പ് എന്നിവ യോജിപ്പിച്ചെടുക്കുക. ശേഷം മുട്ടയുടെ വെള്ളയും മഞ്ഞ കരുവും വേര്‍തിരിച്ചെടുക്കുക. ശേഷം മുട്ടയുടെ വെള്ള നന്നായി പതപ്പിച്ചെടുത്തു മാറ്റി വയ്ക്കുക. മുട്ടയുടെ മഞ്ഞക്കരു, പഞ്ചസാര, ഓയില്‍ എന്നിവ ചേര്‍ത്തു അടിച്ചെടുക്കുക.

ഇതിലേക്ക് മിക്‌സ് ചെയ്ത മൈദയുടെ കൂട്ട് കുറച്ചായി യോജിപ്പിച്ചെടുക്കുക. ഷുഗര്‍ കാരമല്‍ ചേര്‍ക്കുക, സോക് ചെയ്ത ഡ്രൈ ഫ്രൂട്‌സ്, കാഷ്യു, ഓറഞ്ച് തൊലി എന്നിവ ചേര്‍ത്തു യോജിപ്പിച്ചെടുക്കുക . മുട്ടയുടെ വെള്ള പതപ്പിച്ചെടുത്തത് ചേര്‍ത്തു മെല്ലെ യോജിപ്പിച്ചെടുക്കുക.

ശേഷം ഈ കൂട്ട് കേക്ക് ടിന്നിലേക്കൊഴിക്കുക. ഒരു സ്റ്റീല്‍ പാത്രത്തില്‍ ഒരു ചെറിയ സ്റ്റാന്‍ഡ് വച്ചു കൊടുത്തു 10 മിനിറ്റ് പ്രീ ഹീറ്റ് ചെയ്യുക. 10 മിനിറ്റിന് ശേഷം കേക്ക് ടിന്‍ വച്ചു കൊടുത്തു 40 – 45 മിനിറ്റ് കുറഞ്ഞ തീയില്‍ അടച്ചു വച്ചു ബേക്ക് ചെയ്‌തെടുക്കുക.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News