സ്വിഗ്ഗിയിലൂടെ ഓര്‍ഡര്‍ ചെയ്ത ഭക്ഷണം ലഭിച്ചില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയോടും ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയേടും പരാതിപ്പെട്ട് ബംഗാള്‍ സിനിമാ താരം പ്രസേന്‍ജിത് ചാറ്റര്‍ജി. ഇരുവരുടേയും ശ്രദ്ധ ക്ഷണിച്ച് ട്വിറ്ററില്‍ എഴുതിയ കുറിപ്പിലാണ് പ്രസേന്‍ജിത് പരാധി ബോധിപ്പിച്ചത്.
നവംബര്‍ മൂന്നിനാണ് പ്രസേന്‍ജിത് ഭക്ഷണം ഓര്‍ഡര്‍ ചെയ്തത്. കുറച്ച് സമയത്തിന് ശേഷം ഭക്ഷണം ഡെലിവറി ആയെന്ന് കാണിച്ചെന്നും എന്നാല്‍ തനിക്കല്ല അത് മറ്റൊരാള്‍ക്കാണ് ലഭിച്ചതെന്നും പ്രസേന്‍ജിത് ട്വീറ്റില്‍ പറയുന്നു.
‘ബഹുമാനപ്പെട്ട പ്രധാനമന്ത്രി, സുഖമെന്ന് കരുതുന്നു. ഒരു സുപ്രധാന വിഷയം താങ്കളുടെ ശ്രദ്ധയില്‍പ്പെടുത്താനാണ് ഈ കുറിപ്പെഴുതുന്നത്’ എന്ന് തുടങ്ങുന്ന കുറിപ്പില്‍ താന്‍ സ്വിഗ്ഗിയില്‍ ഭക്ഷണം ഓര്‍ഡര്‍ ചെയ്തെന്നും എന്നാല്‍ ഓര്‍ഡര്‍ മാറിപ്പോയി മറ്റാര്‍ക്കോ ലഭിച്ചെന്നും പറയുന്നു. സ്വിഗ്ഗിയില്‍ ബന്ധപ്പെട്ടപ്പോള്‍ തനിക്ക് പണം തിരികെ ലഭിച്ചുവെന്നും എന്നാല്‍ ഈ പ്രശ്നം ഇനി ആവര്‍ത്തിക്കാതിരിക്കാന്‍ പ്രധാനമന്ത്രിയും മുഖ്യമന്ത്രിയും ഇടപെടണമെന്നും ബാനര്‍ജി സൂചിപ്പിക്കുന്നു. ഇത് പോലുള്ള ഓണ്‍ലൈന്‍ ആപ്ലിക്കേഷനുകളില്‍ ഭക്ഷണം ഓര്‍ഡര്‍ ചെയ്ത് അഥിതികളെ ക്ഷണിച്ച് വരുത്തുകയും പിന്നീട് ഭക്ഷണം മുടങ്ങിപ്പോവുകയും ചെയ്താല്‍ എന്ത് ചെയ്യും?, ഇത്തരം ആപ്പുകളെ ആശ്രയിച്ച് ഭക്ഷണം ലഭിക്കാതെ പോയാല്‍ അത്താഴം മുടങ്ങിപ്പോവില്ലേ? പ്രസേന്‍ജിത് ചോദിക്കുന്നു.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Respected PM @narendramodi and Respected CM @MamataOfficial, your kind attention please. pic.twitter.com/fry7F6wYl7
— Prosenjit Chatterjee (@prosenjitbumba) November 6, 2021
Get real time update about this post categories directly on your device, subscribe now.