വാമനപുരം നദിയിൽ യുവാവ് മുങ്ങിമരിച്ചു

വാമനപുരം നദിയിൽ യുവാവ് മുങ്ങിമരിച്ചു. വിതുര താവയ്ക്കലിലാണ് യുവാവ് മുങ്ങി മരിച്ചത്. നെടുമങ്ങാട് ചുള്ളിമാനൂർ കൊച്ചാട്ടുകാൽ ആഷിക് മൻസിലിൽ കബീറിൻ്റെ മകൻ ആഷിക്(20) ആണ് മരിച്ചത്.

കുളിയ്ക്കാൻ ഇറങ്ങിയതാണ് ഇവര്‍. 3 പേർ ഉണ്ടായിരുന്നു. 3.15 ഓടെയാണ് സംഭവം. വിതുര ഫയർഫേഴ്‌സ് സ്ഥലത്ത് എത്തി മൃതദേഹം പുറത്ത് എടുത്തു.

യുവാവിന്‍റെ  മൃതദേഹം വിതുര താലൂക്ക് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. വിതുര പൊലീസ് കേസ് എടുത്തു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News