പാർട്ടി അടിത്തറ വിപുലപ്പെടുത്താൻ ഒരുങ്ങി ബിജെപി; പഞ്ചാബിലെ എല്ലാ സീറ്റുകളിലും മത്സരിക്കും

നിയമസഭാ തെരഞ്ഞെടുപ്പുകൾ നടക്കുന്ന സംസ്ഥാനങ്ങളിൽ പാർട്ടി അടിത്തറ വിപുലപ്പെടുത്താൻ ബിജെപി ദേശീയ നിർവാഹകസമിതി യോഗത്തിൽ തീരുമാനം. പഞ്ചാബിലെ എല്ലാ നിയമസഭാ സീറ്റുകളിലും മത്സരിക്കാനും തീരുമാനിച്ചു.

ഡിസംബർ 25നകം രാജ്യത്തെ ഒരു ലക്ഷത്തി നാലായിരം പോളിംഗ് സ്റ്റേഷനുകളിൽ ബൂത്ത് കമ്മിറ്റികൾ രൂപീകരിക്കും. അടുത്ത 6 മാസത്തിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ റേഡിയോ പരിപാടിയായ മൻ കി ബാത് രാജ്യത്തെ എല്ലാ പോളിംഗ് ബൂത്തുകളിലും സംപ്രേക്ഷണം ചെയ്യുമെന്നും കേന്ദ്രമന്ത്രി ധർമേന്ദ്ര പ്രധാൻ പറഞ്ഞു.

അതേസമയം, കേരളം, തമിഴ്‌നാട്, ഒഡീഷ, തെലങ്കാന, ആന്ധ്രാപ്രദേശ് എന്നിവിടങ്ങളിൽ പ്രബല രാഷ്ട്രീയ ശക്തിയായി മാറാനാണ് പാർട്ടി ലക്ഷ്യമിടുന്നതെന്നും അദ്ദേഹം പറഞ്ഞു. വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്ന സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാർ ആക്ഷൻ പ്ലാൻ പ്രധാനമന്ത്രിയ്ക്ക് കൈമാറി. സംസ്ഥാന അധ്യക്ഷന്മാരും തെരഞ്ഞെടുപ്പ് പ്രചാരണങ്ങളുടെ രൂപരേഖ അവതരിപ്പിച്ചു.18 പ്രമേയങ്ങൾ ആണ് യോഗം പാസാക്കിയത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel