ലോകത്തിലെ ഏറ്റവും മികച്ച മേയറായി കമ്മ്യൂണിസ്റ്റ് നേതാവ് സഖാവ് ഫിലിപ്പ് റിയോ

ലോകത്തിലെ ഏറ്റവും മികച്ച മേയറായി കമ്മ്യൂണിസ്റ്റ് നേതാവ് സഖാവ് ഫിലിപ്പ് റിയോ തെരഞ്ഞെടുക്കപ്പെട്ടു. കൊവിഡ് കാലത്ത് ഫ്രാൻസിലെ ഗ്രിഗ്നി എന്ന നഗരത്തിൽ ജനങ്ങൾക്കായി നടപ്പിലാക്കിയ ജനക്ഷേമ പദ്ധതികൾക്കും ജനജീവിതമുയർത്താൻ മേയറെന്ന നിലയിൽ നടപ്പിലാക്കിയ പദ്ധതികളും കണക്കിലെടുത്താണ് സഖാവ് ഫിലിപ്പിന് അവാർഡ് നൽകാൻ ലോക മേയർ ഫൗണ്ടേഷൻ തയ്യാറായത്.

ഫ്രാൻസിലെ ചെറുനഗരവും കുടിയേറ്റ തൊഴിലാളികളുടെ കേന്ദ്രവുമായ ഗ്രിഗ്നിയിലെ മേയറാണ് കമ്മ്യൂണിസ്റ്റ് പാർട്ടി നേതാവായ സഖാവ് ഫിലിപ്പ്. ലോക മേയർ ഫൗണ്ടേഷൻ നൽകുന്ന ‘ബെസ്റ്റ് മേയർ’ അവാർഡ് ആദ്യമായാണ് ഒരു കമ്മ്യൂണിസ്റ്റുകാരന് ലഭിക്കുന്നത് എന്നത് കൂടി ചേർത്ത് വായിക്കണം.

കൊവിഡ് കാലത്ത് പാവപ്പെട്ടവർക്ക് പണമെത്തിച്ചും ആവശ്യമായ ആരോഗ്യപരിപാലനം ഉറപ്പ് വരുത്തിയും സാധന സാമഗ്രികൾ ലഭ്യമാക്കിയും ജനങ്ങളെ ചേർത്തുപിടിക്കാൻ ഗ്രിഗ്നിയിൽ പാർടിയും ലോക്കൽ ഭരണകൂടവും സധാ മുന്നിലുണ്ടായിരുന്നു. ഇന്ത്യയിലും കേന്ദ്രസർക്കാരിനോട് ഇതാണ് കമ്മ്യൂണിസ്റ്റ് പാർട്ടി ആവശ്യപ്പെട്ടതെങ്കിലും അതൊക്കെയും അവഗണിച്ച് കോർപ്പറേറ്റുകൾക്കൊപ്പം നിന്നവർക്ക് കണ്ണ് തുറന്ന് കാണാനുള്ള ഒരു മാതൃക കൂടിയാണിത്.

ലോകത്തിന് മുന്നിൽ ഗ്രിഗ്നിയിലെ തൊഴിലാളി വർഗ സമൂഹം അംഗീകരിക്കപ്പെട്ടിരിക്കുന്നുവെന്നാണ് സഖാവ് ഫിലിപ്പ് ഈ അവാർഡിനോട് പ്രതികരിച്ചത്. 1995 മുതൽ പാർടി മെമ്പറായ സഖാവ് ഈ അംഗീകാരം ലഭിച്ചത് കമ്മ്യൂണിസ്റ്റ് ആശയങ്ങളിലൂടെ മുന്നോട്ട് പോയതിനാലാണെന്നും പറഞ്ഞുവെക്കുന്നു. അമേരിക്കയിലേയും മറ്റനേകം രാജ്യങ്ങളിലേയും 32 നഗരങ്ങളിലെ മേയർമാരെ വിലയിരുത്തിയതിൽ നിന്നാണ് സഖാവ് ഫിലിപ്പിന് അവാർഡ് നൽകാൻ സംഘടന തീരുമാനമെടുക്കുന്നത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News