സാങ്കേതിക സർവകലാശാല പിഎച്ച്ഡി പ്രവേശനം: എസ്സി, എസ്ടി, ഇ ഡബ്ള്യു എസ് വിദ്യാർത്ഥികൾക്ക് അപേക്ഷിക്കാം

എ പി ജെ അബ്ദുൾ കലാം ശാസ്ത്ര സാങ്കേതിക സർവകലാശാലയിൽ 2020-21ലെ എ.ഐ.സി.ടി.ഇ ഡോക്ടറൽ ഫെലോഷിപ്പോടുകൂടി എഞ്ചിനീയറിംഗ്/ടെക്നോളജിയിൽ ഫുൾ-ടൈം പിഎച്ച്ഡി പ്രവേശനത്തിനായി എസ്സി, എസ്ടി, ഇ ഡബ്ള്യു എസ് വിദ്യാർത്ഥികളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു.

തൃശൂർ ഗവ: എഞ്ചിനീയറിംഗ് കോളേജിലാണ് എസ് സി/ എസ് ടി/ ഈ ഡബ്ള്യു എസ് വിദ്യാർത്ഥികൾക്കായി സംവരണം ചെയ്ത സീറ്റുകളിൽ ഓരോ ഒഴിവുകളുള്ളത്.

അപേക്ഷാർത്ഥികൾ www.app.ktu.edu.in എന്ന പോർട്ടലിൽ രജിസ്റ്റർ ചെയ്ത് അപേക്ഷാ സമർപ്പിക്കണം. എ.ഐ.സി.ടി.ഇ ഇറക്കിയ വിജ്ഞാപനത്തിൽ നൽകിയിരിക്കുന്ന രേഖകളോടൊപ്പം വേണം അപേക്ഷ നൽകേണ്ടത്. എസ് സി/എസ് ടി വിഭാഗങ്ങൾക്ക് 500 രൂപയും ഈ ഡബ്ള്യു എസ് വിഭാഗത്തിന് 1000 രൂപയുമാണ് അപേക്ഷാ ഫീസ്. അപേക്ഷകൾ സമർപ്പിക്കുന്നതിനുള്ള അവസാന തീയതി നവംബർ 15 ആണ്.

എ.ഐ.സി.ടി.ഇ യുടെ വിശദമായ അറിയിപ്പും മാർഗ്ഗനിർദ്ദേശങ്ങളും യൂണിവേഴ്സിറ്റി വെബ്സൈറ്റിൽ ലഭ്യമാണ്. അപേക്ഷകൾ സംബന്ധിച്ച സംശയങ്ങൾക്ക് phdadf@ktu.edu.in എന്ന ഇമെയിലിൽ ബന്ധപെടുക.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News