പുനീത് രാജ്കുമാറിനെ ചികിത്സിച്ച ഡോക്ടര്‍ക്ക് പൊലീസ് സംരക്ഷണം ഏര്‍പ്പെടുത്തി

പുനീത് രാജ്കുമാറിനെ ചികിത്സിച്ച ഡോക്ടര്‍ക്ക് പൊലീസ് സംരക്ഷണം ഏര്‍പ്പെടുത്തി. ”മെഡിക്കല്‍ അശ്രദ്ധ” ആരോപിച്ച് ആരാധകര്‍ രംഗത്തെത്തിയതിന്റെ പശ്ചാത്തലത്തിലാണ് അദ്ദേഹത്തിന്റെ കുടുംബ ഡോക്ടറായ രമണ റാവോയ്ക്ക് പൊലീസ് സംരക്ഷണം ഏര്‍പ്പെടുത്തിയത്.

ഒക്ടോബര്‍ 29നായിരുന്നു കന്നഡയുടെ പ്രിയതാരം പുനീതിന്റെ അകാല വിയോഗം. ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു 46-കാരനായ പുനീതിന്റെ അന്ത്യം.

സദാശിവനഗറിലെ ഡോ. രമണ റാവുവിന്റെ വസതിക്കും ക്ലിനിക്കിനും പുറത്ത് ഒരു കെഎസ്ആര്‍പി പ്ലാറ്റൂണിനെ വിന്യസിച്ചിതായി ബെംഗളൂരു സിറ്റി പൊലീസ് പറഞ്ഞു.

പുനീതിനെ ചികിത്സിച്ച ഡോ. രമണ റാവുവിനും മറ്റുള്ളവര്‍ക്കും സംരക്ഷണം ആവശ്യപ്പെട്ട് പ്രൈവറ്റ് ഹോസ്പിറ്റല്‍സ് ആന്‍ഡ് നഴ്സിംഗ് ഹോംസ് അസോസിയേഷന്‍ (PHANA) കര്‍ണ്ണാടക മുഖ്യമന്ത്രിയെ സമീപിച്ചിരുന്നു, ഇതേ തുടര്‍ന്നാണ് നടപടി.

ഇതു സംബന്ധിച്ച് മുഖ്യമന്ത്രി ബസവരാജ് ബൊമ്മയ്ക്ക് എഴുതിയ കത്തില്‍ ഡോക്ടര്‍മാരുടെ അശ്രദ്ധയെന്ന് ചില മാധ്യമങ്ങള്‍ ഉള്‍പ്പടെ ഉന്നയിക്കുന്നതായും ഇത്തരം തെറ്റായ കാര്യങ്ങള്‍ ഡോക്ടര്‍മാരുടെ ഉള്‍പ്പടെ ജീവനു ഭീഷണിയാണെന്നും സംഘടനാ പ്രസിഡന്റ ഡോ. പ്രസന്ന എച് എം പറഞ്ഞു. കൂടാതെ, ആരോഗ്യപ്രവര്‍ത്തകരുടെ മനോവീര്യം വര്‍ധിപ്പിക്കാനായി മുഖ്യമന്ത്രി ഒരു പരസ്യ പ്രസ്താവന നടത്തണമെന്നും കത്തില്‍ അഭ്യര്‍ത്ഥിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here