പരിശീലകനായി വന്ന് നിര്‍ണ്ണായക കഥാപാത്രത്തെ അവതരിപ്പിച്ച് പ്രേക്ഷക ശ്രദ്ധ നേടി പി.ആര്‍ ജിജോയ്

ജയ്ഭീം എന്ന തമിഴ് സിനിയിലെ നിര്‍ണ്ണായക കഥാപാത്രത്തെ അവതരിപ്പിച്ച് പ്രേക്ഷക ശ്രദ്ധ നേടി ഇരിങ്ങാലക്കുട സ്വദേശി ജിജോയ്.

നാടക-സിനിമാ നടനും പുണെ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ അസോസിയേറ്റ് പ്രൊഫസറുമായ പി.ആര്‍. ജിജോയിക്ക് അപ്രതീക്ഷിതമായാണ് ജയ്ഭീമില്‍ അഭിനയിക്കാന്‍ അവസരമെത്തിയത്. സിനിമയില്‍ നിര്‍ണായക സാക്ഷിയായി വരുന്നത് ജിജോയി അവതരിപ്പിച്ച കഥാപാത്രമാണ്.

പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച ആദിവാസി സമൂഹത്തില്‍ നിന്നുള്ളവര്‍ക്ക് പരിശീലനം നല്‍കാനെത്തിയതാണ് ജിജോയി. യഥാര്‍ഥ ആദിവാസികളായ ഇരുളര്‍ സമൂഹത്തിലെ അറുപതോളം കലാകാരന്മാര്‍ക്ക് അഭിനയപരിശീലനം നല്‍കാനാണ് ജിജോയ് ആദ്യം നിയോഗിക്കപ്പെട്ടത്. തമിഴിലെ സംവിധായകന്‍ ബ്രഹ്മയുമായുള്ള സൗഹൃദമാണ് ജിജോയിയെ ഈ സിനിമയില്‍ എത്തിച്ചത്.

തിരുവണ്ണാമലൈ സഞ്ചി എന്ന ഗ്രാമത്തിലായിരുന്നു ആദിവാസികളായ നടീനടന്മാര്‍ക്ക് പരിശീലനം. ഔദ്യോഗിക ജോലിയിലെ തിരക്കുകാരണം 12 ദിവസം പരിശീലനം നല്‍കി തിരിച്ചുപോന്നു.

പിന്നീട് സിനിമയിലേക്കുള്ള കഥാപാത്രങ്ങളെ നിശ്ചയിക്കുന്ന സമയത്ത് സൂര്യയാണ് സാക്ഷിയായി അഭിനയിക്കുമോയെന്ന് ചോദിച്ചത്.

ചെറിയ കഥാപാത്രമാണ്. അതുകൊണ്ട് ആദ്യം ചെയ്യാന്‍ പറ്റില്ലെന്ന് പറഞ്ഞു. ചെറുതാണെങ്കിലും നല്ല കഥാപാത്രമല്ലേ, ചെയ്യൂ എന്ന സ്നേഹപൂര്‍വമായ സൂര്യയുടെ ആവശ്യം അംഗീകരിക്കേണ്ടി വന്നുവെന്ന് ജിജോയ് പറയുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News