ട്വന്റി – 20 ലോകകപ്പ്; ഇന്ത്യന്‍ ടീം പുറത്ത്

ട്വന്റി – 20 ലോകകപ്പില്‍ ഇന്ത്യന്‍ ടീം പുറത്ത്. ഗ്രൂപ്പ് രണ്ടില്‍ നിന്നും ന്യൂസിലന്‍ഡ് സെമിയില്‍ കടന്നു. അഫ്ഗാനിസ്ഥാനെ 8 വിക്കറ്റിന് തോല്‍പ്പിച്ചാണ് ന്യൂസിലന്‍ഡ് സെമിയില്‍ കടന്നത്.

അഫ്ഗാനുയര്‍ത്തിയ 125 റണ്‍സ് വിജയലക്ഷ്യം കിവീസ് 18.1 ഓവറില്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ മറികടന്നു. ഇതോടെ ട്വന്റി20 ലോകകപ്പില്‍ നിന്ന് ഇന്ത്യ സെമി കാണാതെ പുറത്തായി.

സൂപ്പര്‍ ട്വല്‍വില്‍ നമീബിയയ്ക്കെതിരെ ഒരു മത്സരം കൂടി ശേഷിക്കവെയാണ് ഇന്ത്യയുടെ പുറത്താകല്‍. ഇത് നാലാംതവണയാണ് ലോകകപ്പിന്റെ സെമി കാണാതെ ടീംഇന്ത്യ മടങ്ങുന്നത്. ന്യൂസിലന്‍ഡിനെതിരെ അഫ്ഗാന്‍ നിശ്ചിത ഓവറില്‍ 8 വിക്കറ്റ് നഷ്ടത്തില് 124 റണ്‍സെടുത്തു.

48 പന്തില്‍ ആറ് ബൗണ്ടറിയും മൂന്ന് സിക്സറും ഉള്‍പ്പെടെ നജീബുള്ള സദ്രാന്‍ 73 റണ്‍സെടുത്തു .ന്യൂസിലന്‍ഡ് നിരയില് ട്രെന്‍റ് ബൗള്‍ട്ട് മൂന്ന് വിക്കറ്റും ടിം , സൗത്തി രണ്ട് വിക്കറ്റുംവീഴ്ത്തി. ട്രെന്‍റ് ബൗള്‍ട്ടാണ് പ്ലെയര്‍ ഓഫ് ദി മാച്ച്. സെമിയില്‍ പാകിസ്താന്‍ ഓസ്ട്രേലിയയെും ഇംഗ്ലണ്ട് ന്യൂസിലന്‍ഡിനെയും നേരിടും.. ഈ മാസം 14നാണ് കിരീടപ്പോരാട്ടം.

ട്വന്റി 20 ലോകകപ്പില്‍ ന്യൂസിലന്‍ഡ് അഫ്ഗാനിസ്ഥാനെ നേരിടുമ്പോള്‍ ആകാംക്ഷയുടെ മുള്‍മുനയിലായിരുന്നു ഇന്ത്യന്‍ ആരാധകര്‍. എന്നാല്‍ ഇന്ത്യന്‍ ആരാധകരെ നിരാശയിലാഴ്ത്തി ന്യൂസിലന്‍ഡ് അഫ്ഗാനിസ്ഥാനെ പരാജയപ്പെടുത്തുകയായിരുന്നു.

ഏഴാമത് ട്വന്റി-20 ലോകകപ്പില്‍ ഏറ്റവും അധികം കിരീട സാധ്യത കല്‍പിക്കപ്പെട്ട ടീമായിരുന്നു വിരാട് കോഹ്ലി നായകനായ ടീം ഇന്ത്യ. അതേസമയം പാക്കിസ്ഥാനൊപ്പം കിവീസും ഗ്രൂപ്പ് രണ്ടില്‍നിന്നു സെമിയിലെത്തി. ഗ്രൂപ്പ് ഒന്നില്‍ നിന്ന് ഇംഗ്ലണ്ടും ഓസ്‌ട്രേലിയയും സെമിഫൈനലിലെത്തിയിരുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News