വൈറലായി ‘ഡിങ്കിരി ഡിങ്കാലെ’; ദുല്‍ഖര്‍ ആലപിച്ച കുറുപ്പിലെ ഗാനം പുറത്തു വിട്ടു

ദുല്‍ഖര്‍ സല്‍മാന്‍ നായകനാകുന്ന ചിത്രം കുറിപ്പിലെ പുതിയ ഗാനമെത്തി. ദുല്‍ഖര്‍ ആലപിച്ച ‘ഡിങ്കിരി ഡിങ്കാലെ’ എന്ന ഗാനമാണ് ഇപ്പോള്‍ പുറത്തുവിട്ടിരിക്കുന്നത്. സുഷിന്‍ ശ്യാമാണ് ചിത്രത്തിനായി സംഗീതം ഒരുക്കിയിരിക്കുന്നത്. നേരത്തെ നേഹ നായര്‍ ആലപിച്ച പകലിരവുകള്‍ എന്ന് തുടങ്ങുന്ന ഗാനം റിലീസ് ചെയ്തിരുന്നു. മികച്ച പ്രതികരണമാണ് ഗാനത്തിന് ലഭിക്കുന്നത്.

കൊവിഡ് രണ്ടാം തരംഗത്തിനു ശേഷം സംസ്ഥാനത്തെ തിയറ്ററുകളില്‍ റിലീസിനെത്തുന്ന ആദ്യ ബിഗ് ബജറ്റ് മലയാള ചിത്രമാണ് കുറുപ്പ്. കൊവിഡ് പ്രതിസന്ധിയില്‍ അടഞ്ഞുകിടന്ന തിയറ്ററുകള്‍ക്ക് പുതുജീവന്‍ നല്‍കുന്നതാവും ചിത്രത്തിന്റെ റിലീസ്.

ശ്രീനാഥ് രാജേന്ദ്രനാണ് ചിത്രം സംവിധാനം ചെയ്തത്. സണ്ണി വെയ്ന്‍, ഷെന്‍ ടോം ചാക്കോ, ഇന്ദ്രജിത്ത് സുകുമാരന്‍ തുടങ്ങി വന്‍ താരനിരയും ചിത്രത്തിലുണ്ട്. കുറുപ്പ് തിയേറ്ററില്‍ ആസ്വദിക്കേണ്ട സിനിമയാണെന്നും ചിത്രത്തിന് വലിയ സ്വീകാര്യത ലഭിക്കുമെന്നാണ് പ്രതീക്ഷയെന്നും നായകന്‍ ദുല്‍ഖര്‍ പറഞ്ഞു.

നീണ്ട നാളത്തെ അടച്ചിടലിനു ശേഷം തുറന്ന തിയറ്ററുകള്‍ക്ക് പുതുജീവന്‍ പകരാന്‍ കുറുപ്പിന് സാധിക്കുമെന്ന പ്രതീക്ഷയിലാണ് തീയറ്റര്‍ ഉടമകള്‍.

കേരളത്തിലെ 400ല്‍ അധികം തീയറ്ററിലാണ് ചിത്രം റിലീസ് ചെയ്യുന്നത്. കുറുപ്പിനായി തീയറ്ററുകള്‍ പൂര്‍ണ്ണമായി ഒരുങ്ങിയെന്നും തീയറ്ററുടമകള്‍ പറഞ്ഞു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News