ഹരിയാനയിൽ കർഷക സമരം ശക്തമാക്കാനൊരുങ്ങി  കർഷകർ

ഹരിയാനയിലെ ഹിസാറിൽ കർഷക സമരം ശക്തമാക്കാനൊരുങ്ങി  കർഷകർ. പുതുക്കിയ കാർഷിക നിയമങ്ങൾ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് നടത്തിയ പ്രതിഷേധങ്ങളിൽ അറസ്റ് ചെയ്യപ്പെട്ട കർഷകരെ വിട്ടയക്കണമെന്ന് ആവശ്യപ്പെട്ടാണ് സമരം ശക്തമാക്കുന്നത്.

പ്രധിഷേധ സമരവുമായി ബന്ധപ്പെട്ട് ബിജെപി എംപി യുടെ കാർ തടഞ്ഞ കർഷകരെ ഹരിയാന പോലിസ് അറസ്റ് ചെയ്തിരുന്നു.

ഇവരെ മോചിപ്പിക്കണമെന്ന് ആവശ്യപ്പെട്ടും സമരം ശക്തമാകുകയാണ്. നാളെ മുതൽ അനിശ്ചിതകാലത്തേക്ക്എസ് പി ഓഫീസ് ഉപരോധിക്കുമെന്ന് കർഷക സംഘടനകൾ അറിയിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here