കണ്ണീരിലാഴ്ത്തി മരീലിയ പങ്കുവച്ച അവസാന വീഡിയോ; അത് മരണത്തിലേക്കുള്ള യാത്രയായിരുന്നോ എന്ന് ആരാധകര്‍

ബ്രസീലിയന്‍ യുവ ഗായിക മരീലിയ മെന്തോന്‍സ വിമാനാപകടത്തില്‍ മരിച്ചത് ഞെട്ടലോടെയാണ് ആരാധകര്‍ കേട്ടത്. പലര്‍ക്കും അത് ഇപ്പോഴും വിശ്വസിക്കാനാകുന്നില്ല എന്നതാണ് സത്യാവസ്ഥ. എന്നാല്‍ ആ മരണ വാര്‍ത്തയേക്കാള്‍ കൂടുതല്‍ വേദന നല്‍കുന്നത് മരീലിയ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച അവസാന വീഡിയോയാണ്.

വിമാനത്തില്‍ കയറുന്നതിനു മുന്‍പും വിമാനത്തിനുള്ളിലിരുന്നും ഷൂട്ട് ചെയ്ത ദൃശ്യങ്ങളാണ് വീഡിയോയിലുള്ളത്. .യാത്ര പറഞ്ഞ് ധൃതിയില്‍ നടന്നു പോകുന്നതിന്റെയും ഇഷ്ടവിഭവങ്ങള്‍ ആസ്വദിച്ചു കഴിക്കുന്നതിന്റെയും വര്‍ക്കൗട്ട് ചെയ്യുന്നതിന്റെയുമെല്ലാം ദൃശ്യങ്ങള്‍ കോര്‍ത്തിണക്കിയ വീഡിയോ ആരാധകരില്‍ സങ്കടം ഇരട്ടിപ്പിക്കുകയാണ്.

2019ല്‍ പുറത്തിറക്കിയ ‘എം ടോഡോസ് ഓസ് കാന്റോസ്’ എന്ന ആല്‍ബം ഗായികയ്ക്ക് ലാറ്റിന്‍ ഗ്രാമി പുരസ്‌കാരം നേടിക്കൊടുത്തു. ഈ വര്‍ഷം ഇതേ പുരസ്‌കാരത്തിന് ഗായികയുടെ ‘പട്രോവാസ്’ എന്ന ആല്‍ബത്തിനു നോമിനേഷന്‍ ലഭിച്ചിട്ടുണ്ട്. അതേസമയം വീഡിയോയില്‍ നടന്നു നീങ്ങുന്നത് മരണത്തിലേക്കായിരുന്നോ എന്നാണ് ആരാധകര്‍ ചോദിക്കുന്നത്.

അപകടത്തില്‍ മരീലിയയുടെ അമ്മാവനും നിര്‍മാതാവും രണ്ട് പൈലറ്റുമാരും മരിച്ചു. വെള്ളിയാഴ്ചയാണ് അപകടമുണ്ടായത്. സംഗീതപരിപാടിക്കായാണ് താരം ബ്രസീലിയന്‍ നഗരമായ കാരതിങ്കയിലേക്ക് പുറപ്പെട്ടത്. എന്നാല്‍ മിനാസ് ഗെറേസ് സ്റ്റേറ്റിലെ ഉള്‍പ്രദേശത്തില്‍ വിമാനം തകര്‍ന്നു വീഴുകയായിരുന്നു.

ബ്രസീലിലെ നാടന്‍ സംഗീതമായ സെര്‍ടാനാജോയുടെ വക്താവാണ് മെന്‍ഡോന്‍സ. സ്ത്രീകളുടെ പ്രശ്‌നങ്ങള്‍ ഗാനങ്ങളിലൂടെ അവതരിപ്പിക്കുക വഴി ലോകമെമ്പാടും അവര്‍ ആരാധകരെ സ്വന്തമാക്കിയിരുന്നു. ഇന്‍സ്റ്റഗ്രാമില്‍ 3.8 കോടിയും യൂട്യൂബില്‍ രണ്ട് കോടിയും ആരാധകരുണ്ട് മെന്‍ഡോന്‍സയ്ക്ക്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News