ആർ എസ് എസുകാർ കൊലപ്പെടുത്തിയ ബ്രാഞ്ച് സെക്രട്ടറി ആനാവൂർ നാരായണൻ നായരുടെ കേസിൻ്റെ വിചാരണ നാളെ ആരംഭിക്കും

ആർ എസ് എസുകാർ കൊലപ്പെടുത്തിയ ബ്രാഞ്ച് സെക്രട്ടറി ആനാവൂർ നാരായണൻ നായരുടെ കൊലപാതക കേസിൻ്റെ വിചാരണ നാളെ ആരംഭിക്കും. എസ്എഫ്ഐ വെള്ളറട ഏരിയാ സെക്രട്ടറിയായിരുന്ന മകൻ ശിവപ്രസാദിനെ ആക്രമിക്കാൻ എത്തിയ സംഘം ആണ് അച്ഛനായ നാരായണൻ നായരെ കൊലപ്പെടുത്തിയത്. 8 വർഷത്തിന് ശേഷമാണ് കേസിൻ്റെ വിചാരണ ആരംഭിക്കുന്നത്.

2013 നവംബർ 4 ന് രാത്രിയാണ് ആനാവൂരിലെ സിപിഐഎമ്മിൻ്റെ ബ്രാഞ്ച് സെക്രട്ടറിയും മുനിസിപ്പൽ കോർപ്പറേഷൻ സ്റ്റാഫ് യൂണിയൻ സംസ്ഥാന കമ്മിറ്റ അംഗവുമായ നാരായണൻ നായർ കൊല ചെയ്യപ്പെടുന്നത്. എസ്എഫ്ഐ വെള്ളറട ഏരിയാ സെക്രട്ടറിയായിരുന്ന മകൻ ശിവപ്രസാദിനെ ആക്രമിക്കാൻ എത്തിയ സംഘം ആണ് അച്ഛനായ നാരായണൻ നായരെ കൊലപ്പെടുത്തിയത്.

ഭാര്യയുടെയും മക്കളുടെയും മുന്നിലിടാണ് നാരായണൻ നായരെ ആർ എസ് എസ് അക്രമി സംഘം ക്രൂരമായി കൊലപ്പെടുത്തുന്നത്. നാരായണൻ നായരെ കൊലപ്പെടുത്തിയ സംഘം മൃതദേഹം വലിച്ചിഴച്ച് റോഡിൽ കൊണ്ടിടുകയും ചെയ്തിരുന്നു.

നെയ്യാറ്റിൻകര സെഷൻസ് കോടതിയിലാണ് കേസിൻ്റെ വിചാരണ നടക്കുക. പ്രശസ്ത ക്രിമിനൽ അഭിഭാഷകൻ അഡ്വ. മുരുക്കുംപ്പുഴ വിജയകുമാർ ആണ് കേസിലെ സ്പെഷ്യൽ പ്രോസിക്യൂട്ടർ.  ദൃക്സാക്ഷികൾ അടക്കം 45 സാക്ഷികളും , 30 രേഖകളും ,30 തൊണ്ടിമുതലുകളും പ്രോസിക്യൂഷൻ വിചാരണ കോടതിയിൽ ഹാജരാക്കിയിട്ടുണ്ട്.

കേസിൽ നിന്ന് വിടുതൽ തേടി 11-ാം പ്രതി ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്. കെ എസ് ആര്‍ ടി സി സംഘ് സംസ്ഥാന സെക്രട്ടറി വെള്ളംകൊള്ളി രജേഷ് , ആര്‍ എസ് എസ് പ്രചാരകൻ അനിൽ , സരസ്വതി വിദ്യാലയത്തിൻ്റെ നടത്തിപ്പുക്കാരനായ ഗിരീഷ് ,ആര്‍ എസ് എസ്, ബി ജെ പി പ്രവർത്തകരായ പ്രസാദ് ,പ്രേമൻ , വി സി വിനുകുമാർ , അരുൺകുമാർ , ബൈജു എന്നീവരടക്കം 11 ബി ജെ പി – ആര്‍ എസ് എസ് പ്രവർത്തകരാണ് പ്രതികൾ .സർക്കിൾ ഇൻസ്പെക്ടറൻമാരായിരുന്ന മോഹൻ ദാസ് , ജോൺസൺ ,അനിൽകുമാർ , അജിത്ത് കുമാർ എന്നീവരാന്ന് കേസ് അന്വേഷിച്ചിരുന്നത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News