ദില്ലിയിൽ വായുമലിനീകരണം;കുട്ടികളിൽ ശ്വാസകോശ സംബന്ധമായ രോഗങ്ങൾ വർധിക്കുന്നു

ദീപാവലി ആഘോഷത്തിനു പിന്നാലെ ദില്ലിയിൽ ഉയർന്ന അന്തരീക്ഷ മലിനീകരണം രൂക്ഷമായി തുടരുകയാണ്. മലിനീകരണം രൂക്ഷമായതോടെ ദില്ലിയിലെ 50 ശതമാനം കൗമാരക്കാർക്കും ശ്വാസകോശ സംബന്ധമായ അസുഖങ്ങൾ റിപ്പോർട്ട്‌ ചെയ്യുന്നുണ്ടെന്ന് ഐ സി എസ് ചെയർമാൻ അരവിന്ദ് കുമാർ വ്യക്തമാക്കി.

അതേസമയം, ദില്ലിയിലെ ഒട്ടുമിക്ക ഇടങ്ങളിലും അന്തരീക്ഷ വായുവിലെ ഗുണ നിലവാര സൂചിക ഗുരുതരമായാണ് തുടരുന്നത്.ദില്ലിയിലെ വായു മലിനീകരണ തോതും പൊടിശല്യവും കുറക്കാൻ ദില്ലി സർക്കാർ 114 ടാങ്കറുകളിൽ ജലം സ്പ്രേ ചെയ്യുന്ന പ്രവർത്തി രണ്ടാം ദിവസത്തിലേക്ക് കടന്നു.

നിലവിലെ സാഹചര്യം അടുത്ത രണ്ടുമാസം കൂടി സമാനമായി തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പുനല്‍കുന്നു. എത്രയും വേഗം വായു മലിനീകരണം നിയന്ത്രിക്കപ്പെട്ടില്ലെങ്കില്‍ ഗുരുതരമായി ജനജീവിതത്തെ ബാധിക്കുമെന്ന് എയിംസ് ഡയറക്ടര്‍ രണ്‍ദീപ് ഗുലേറിയ നേരത്തെ വ്യക്തമാക്കിയിരുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News