കർഷകരെ പിന്തുണച്ചതിന്റെ ഭാഗമായി കേന്ദ്രം ആവശ്യപ്പെട്ടാൽ ഗവർണർ സ്ഥാനം ഒഴിയാൻ തയാർ; സത്യപാൽ മാലിക്

കർഷകരെ പിന്തുണച്ചതിന്റെ ഭാഗമായി കേന്ദ്രം ആവശ്യപ്പെട്ടാൽ ഗവർണർ സ്ഥാനം ഒഴിയാൻ തയ്യാറാണെന്ന് മേഘാലയ ഗവർണർ സത്യപാൽ മാലിക്. കർഷക വിഷയത്തിൽ താനെന്തെങ്കിലും പ്രതികരിച്ചാൽ അത് വിവാദങ്ങൾക്ക് വഴിവെക്കുമെന്നും സത്യപാൽ മാലിക് വ്യക്തമാക്കി. ഹിസാറിൽ എസ്പി ഓഫീസ് ഉപരോധിച്ചുകൊണ്ടുള്ള കർഷക സമരം ഇന്ന് ആരംഭിക്കും. വരും ദിവസങ്ങളിൽ സമരപരിപാടികൾ ശക്തമാക്കുമെന്നും കർഷക സംഘടനകൾ വ്യക്തമാക്കി

പുതുക്കിയ കാർഷിക നിയമം പിൻവലിക്കണമെന്നും കർഷകരുമായി ചർച്ച നടത്തണമെന്നുമുള്ള ആവശ്യവുമായി ബിജെപി നേതാവും മേഖാലയ ഗവണ്റുമായ സത്യപാൽ മാലിക്ക് നേരത്തെ ബിജെപി നേതൃത്വത്തിനെതിരെ രൂക്ഷമായ വിമർശനവുമായി രംഗത്തെത്തിയിരുന്നു.
സത്യപാൽ മാലിക്കിന്റെ ഈ പ്രസ്ഥവന വിവാദമയതോടെയാണ് ബിജെപി നേതൃത്വത്തെ വിമർശിച്ച് സത്യപാൽ മാലിക്ക് വീണ്ടും രംഗത്തെത്തിയത്. കർഷകരെ പിന്തുണച്ചതിന്റെ ഭാഗമായി കേന്ദ്രം ആവശ്യപ്പെട്ടാൽ ഗവർണർ സ്ഥാനം ഒഴിയാൻ തയാറാണെന്ന് സത്യപാൽ മാലിക് വ്യക്തമാക്കി.

ദില്ലിയിൽ ഒരു മൃഗം മരിച്ചാൽ പോലും അനുശോചനവുമായി എത്തുന്ന നേതാക്കളെ 600 കർഷകർ സമരത്തിനിടെ മരിച്ചപ്പോൾ കണ്ടില്ലെന്നും സത്യപാൽ മാലിക്ക് വിമർശിച്ചു. അതേസമയം ഹിസാറിൽ കർഷക സമരം ശക്തമാക്കുമെന്ന് കർഷകസംഘടനകൾ വ്യക്തമാക്കി. എസ്പി ഓഫീസ് ഉപരോധിച്ചു കൊണ്ടുള്ള കർഷക സമരം ഇന്ന് മുതൽ ആരംഭിക്കും. പുതുക്കിയ കാർഷിക നിയമങ്ങൾ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് നടത്തിയ പ്രതിഷേധങ്ങളിൽ അറസ്റ്റ് ചെയ്യപ്പെട്ട കർഷകരെ വിട്ടയക്കണമെന്ന് ആവശ്യപ്പെട്ടാണ് സമരം ശക്തമാക്കുന്നത്.

പ്രതിഷേധ സമരവുമായി ബന്ധപ്പെട്ട് ബിജെപി എംപി യുടെ കാർ തടഞ്ഞ കർഷകർക്കെതിരെ രജിസ്റ്റർ ചെയ്ത കേസ് പിൻവലിക്കണമെന്ന് ആവശ്യപ്പെട്ടും സമരം ശക്തമാകുകയാണ്. അതേസമയം നെല്ല് സംഭരണം കിന്റലിന് 1940 രൂപയാക്കണമെന്ന് ആവശ്യപ്പെട്ട് നാളെ മുതൽ ഉത്തർപ്രദേശ് സർക്കാരിനെതിരെയും കർഷകർ പ്രതിഷേധം ശക്തമാക്കും. പ്രയാഗ് രാജിലെ ജാരി മണ്ടിയിൽ കർഷകർ സമരം ചെയ്യും.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here