മഴ കനക്കുന്നു; പ്രളയഭീതിയിൽ ചെന്നൈ

ചെന്നൈ നഗരത്തിൽ തീവ്ര മഴ വെള്ളിയാഴ്ച വരെ തുടരും. മഴ തമിഴ്നാടിന്റെ തെക്കൻ തീരദേശങ്ങളിലേക്കും വ്യാപിച്ചു. പകൽ മഴ മാറി നിൽക്കുമെങ്കിലും രാത്രി കനത്ത മഴയുണ്ടാകും എന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്.

ചെന്നൈ നഗരത്തിലേക്കു വെള്ളമെത്തിക്കുന്ന പുഴല്‍ ,ചെമ്പരപ്പാക്കം തടാകങ്ങള്‍ അതിവേഗമാണ് നിറയുന്നത്. നിലവില്‍ ഇരു തടാകങ്ങളില്‍ നിന്നും സെക്കന്റില്‍ 2000 ഘനഅടി വെള്ളമാണ് ഒഴുക്കിവിടുന്നത്.

മഴ തുടരുകയാണെങ്കില്‍ ഒഴുക്കിവിടുന്ന വെള്ളത്തിന്റെ അളവ് വീണ്ടും കൂട്ടും. നഗരത്തിലെ ആറു അടിപ്പാതകള്‍ പൂട്ടി. താഴ്ന്ന പ്രദേശങ്ങളായ വെളാച്ചേരി, വ്യാസര്‍പ്പാടി,പെരമ്പലൂര്‍ തുടങ്ങിയ മേഖലകളില്‍ നിന്ന് രാത്രിയും ആളുകളെ മാറ്റിപാര്‍പ്പിച്ചു. ചെന്നൈയിലും സമീപ ജില്ലകളായ കാഞ്ചിപുരം,ചെങ്കല്‍പ്പേട്ട്,തിരുവെള്ളൂര്‍ ജില്ലകളില്‍ ഇന്നും നാളെയും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധിയാണ്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here