
ലഖിംപൂർ ഖേരി കർഷക കൊലപാതക കേസിന്റെ അന്വേഷണ പുരോഗതി റിപ്പോര്‍ട്ട് സുപ്രീംകോടതി ഇന്ന് പരിഗണിക്കും. സംഘര്‍ഷത്തിനിടെ മാധ്യമപ്രവര്‍ത്തകനുള്‍പ്പെടെ നാല് പേര്‍ കൊല്ലപ്പെട്ടതിലെ യു പി പൊലീസിന്‍റെ അന്വേഷണ റിപ്പോര്‍ട്ടും കോടതിയുടെ മുന്‍പാകെയെത്തും.
അതേസമയം, കര്‍ഷകര്‍ കൊല്ലപ്പെട്ട കേസില്‍ മുഴുവന്‍ സാക്ഷികളുടെയും മൊഴി മജിസ്ട്രേറ്റിന് മുന്‍പാകെ രേഖപ്പെടുത്താത്തതിൽ കോടതി നേരത്തെ അതൃപ്തി പ്രകടിപ്പിച്ചിരുന്നു. ഇക്കാര്യത്തിലുള്ള പുരോഗതി കോടതി വിലയിരുത്തും. സാക്ഷികള്‍ക്ക് സംരക്ഷണം നല്‍കുന്നതിനുള്ള നടപടികളും ചീഫ്ജസ്റ്റിസ് എന്‍.വി രമണ അധ്യക്ഷനായ ബെഞ്ച് പരിശോധിക്കും.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here