ട്വന്റി 20 പുരുഷ ലോകകപ്പ്; ഇന്ത്യ ഇന്ന് നമീബിയയെ നേരിടും

ട്വന്റി 20 പുരുഷ ലോകകപ്പിലെ അവസാന ഗ്രൂപ്പ് മത്സരത്തില്‍ ഇന്ത്യ ഇന്ന് നമീബിയയെ നേരിടും. വിരാട് കോലിയുടെ നായകത്വത്തില്‍ ഇന്ത്യ കളിക്കുന്ന അവസാന ടി20 മത്സരം കൂടിയാണ് ഇത്. ടൂര്‍ണമെന്റില്‍ നിന്ന് പുറത്തായെങ്കിലും അവസാന മത്സരത്തില്‍ വിജയിച്ച് മടങ്ങാനാണ് ടീമിന്റെ ശ്രമം.

ഇന്നത്തെ മത്സരം പ്രസക്തമല്ലാത്ത സാഹചര്യത്തില്‍ ഇതുവരെ അവസരം ലഭിക്കാത്ത താരങ്ങളെ ഇന്ന് കളിപ്പിച്ചേക്കും. സ്പിന്നര്‍ രാഹുല്‍ ചഹാറിനെ ടീമില്‍ ഉള്‍പ്പെടുത്തും. ഇഷാന്‍ കിഷനെയും കളിപ്പിക്കാനുള്ള സാധ്യതയും കൂടുതലാണ്

പരിശീലകന്‍ രവി ശാസ്ത്രിയുടെ കീഴില്‍ ഇന്ത്യ കളിക്കുന്ന അവസാന മത്സരം കൂടിയാണിത്. ശാസ്ത്രിക്ക് വിജയത്തോടെ യാത്രയയപ്പ് നല്‍കാനാകും ടീം ഇന്ത്യയുടെ ശ്രമം. അതേസമയം ന്യൂസിലന്‍ഡിന്റെ ഇന്ത്യന്‍ പര്യടനത്തിനുള്ള ടീമിനെ നാളെ പ്രഖ്യാപിക്കും.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel