അനുപമയുടെ ഹർജി തള്ളി ഹൈക്കോടതി

പേരൂർക്കട ദത്ത് കേസിൽ അനുപമ സമർപ്പിച്ച ഹേബിയസ് കോർപ്പസ് ഹർജി ഹൈക്കോടതി തള്ളി. ഹർജി പിൻവലിക്കുന്നതായി അനുപമ കോടതിയെ അറിയിച്ചതിനെ തുടർന്നാണ് കോടതി ഹർജി തള്ളിയത്. ദത്ത് നൽകിയ കുഞ്ഞിനെ വിട്ടുകിട്ടണം എന്ന് ആവശ്യപ്പെട്ടായിരുന്നു അനുപമ ഹൈക്കോടതിയെ സമീപിച്ചത്.

കഴിഞ്ഞ ദിവസം സമർപ്പിച്ച ഹർജി കോടതി സ്വീകരിച്ചിരുന്നില്ല. തുടർന്ന് ഹർജി പിൻവലിക്കുന്നതായി അനുപമ മാധ്യമങ്ങളെ അറിയിച്ചു. ഇത് കോടതിയുടെ വിമർശനത്തിന് കാരണമായി. മാധ്യമങ്ങളോടല്ല ഹർജി പിൻവലിക്കുന്ന കാര്യം പറയേണ്ടതെന്നും കോടതിയുടെ മുന്നിലാണ് ഇക്കാര്യങ്ങളെല്ലാം പറയേണ്ടതെന്നും കോടതി ഓർമ്മിപ്പിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News