ഉച്ചയ്ക്ക് കഴിക്കാം തനി നാടന്‍ ഞണ്ട് ബിരിയാണി

ഇന്ന് ഉച്ചയ്ക്ക് കഴിക്കാം തനി നാടന്‍ ഞണ്ട് ബിരിയാണി. പൊതുവേ എല്ലാവരും കരുതുന്നത് ഞണ്ട് ബിരിയാണി തയാറാക്കാന്‍ വളരെ സമയമെടുതക്കുമെന്നാണ്.

എന്നാല്‍ കൃത്യമായ രീതിയില്‍ പരീക്ഷിച്ചാല്‍ വളരെ കുറഞ്ഞ സമയത്തിനുള്ളില്‍ ബിരിയാണി നമുക്ക് തയാറാക്കാം. എങ്ങനെയാണ് രുചിയൂറും ഞണ്ട് ബിരിയാണി തയാറാതക്കുന്നത് എന്ന് നോക്കാം.

ചേരുവകൾ

കൈമ അരി- 500 ഗ്രാം

ഞണ്ട് – അരകിലോഗ്രാം

സവാള – 4 എണ്ണം

തക്കാളി – 3

പച്ചമുളക്

ഇഞ്ചി – ചെറിയ കഷ്ണം

വെളുത്തുള്ളി – 12 അല്ലി

മല്ലിയില, പുതിന, കറിവേപ്പില – ആവശ്യത്തിന്

കുരുമുളക്

മുളകുപൊടി – ഒരു ടീസ്പൂൺ

മല്ലി – ഒരു ടീസ്പൂൺ

മഞ്ഞൾപ്പൊടി – 1/3 സ്പൂൺ

ബിരിയാണി മസാല – ഒരു ടീസ്പൂൺ

ഉപ്പ്

കാരറ്റ് – 1 എണ്ണം

പട്ട – ചെറിയ കഷ്ണം

ഗ്രാമ്പൂ, ഏലക്കായ – 5,6 എണ്ണം

ഓയിൽ – 250 ഗ്രാം

അണ്ടിപ്പരിപ്പ് , ഉണക്കമുന്തിരി

നെയ്യ് മീൻ ബിരിയാണി അസാധ്യ രുചിയിൽ

നെയ്യ് മീൻ ബിരിയാണി അസാധ്യ രുചിയിൽ

തയ്യാറാക്കുന്ന വിധം

ഒരു പാത്രം അടുപ്പത്ത് വച്ച് ആവശ്യത്തിന് ഓയിൽ ഒഴിച്ച് ഒരു സവാള മുറിച്ചത് ഇട്ട് പൊരിച്ചെടുക്കുക.  അണ്ടിപ്പരിപ്പും  മുന്തിരിയും വറുത്തെടുത്ത് മാറ്റിവയ്ക്കുക. അതേ ഓയിലിൽ രണ്ട് സവാളയും ചേർത്ത് നന്നായി വഴറ്റുക. അതിനു ശേഷം  ഇഞ്ചി, പച്ചമുളക്, വെളുത്തുള്ളി എന്നിവ മിക്സിയിൽ ചതച്ച് എടുക്കുക.

ഇതും തക്കാളി കഷ്ണങ്ങളും സവാളയിൽ ചേർത്ത് നന്നായി വഴറ്റുക. ശേഷം മസാലകൾ എല്ലാം ചേർത്ത് ഞണ്ടും മല്ലിയിലയും പുതിനയിലയും കറിവേപ്പിലയും ചേർത്ത് വേവിച്ച് മാറ്റി വയ്ക്കുക.

മറ്റൊരു പാത്രം അടുപ്പത്ത് വച്ച് ഓയിൽ ഒഴിച്ച് സവാള, പട്ട, ഗ്രാമ്പു, ഏലക്ക എന്നിവ ചേർത്ത് വഴറ്റുക.  ഒരു കപ്പ് അരിക്ക് രണ്ട് കപ്പ് വെള്ളവും ആവശ്യത്തിന് ഉപ്പും ചേർത്ത് തിളക്കുമ്പോൾ കഴുകിയ അരി ചേർത്ത് വേവിച്ച് വെള്ളം വറ്റിച്ച് എടുക്കുക.

മസാല കുക്കറിലേക്ക് മാറ്റി മീതെ ഒരു കഷ്ണം വാഴ ഇല വച്ച് അതിനു മീതേ ചോറ് ഇട്ട് പൊരിച്ച സവാളയും ചേർത്ത് അടച്ച് വച്ച് ഒരു പത്ത് മിനിറ്റ് വയ്ക്കുക. അടിപൊളി ഞണ്ട് ബിരിയാണി തയാർ.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News