പാലക്കാട് കോണ്‍ഗ്രസിന്റെ ചക്ര സ്തംഭന സമരത്തില്‍ സംഘര്‍ഷം

പാലക്കാട് നടന്ന കോണ്‍ഗ്രസിന്റെ ചക്ര സ്തംഭന സമരത്തില്‍ സംഘര്‍ഷം. പതിനൊന്ന് മണിയോടെ റോഡ് ഉപരോധത്തിനായി നഗരത്തിലെ പ്രധാന കേന്ദ്രമായ സുല്‍ത്താന്‍ പേട്ട ജംക്ഷനിലേക്ക് വി.കെ ശ്രീകണ്ഠന്‍ എം.പിയുടെ നേതൃത്വത്തില്‍ പ്രവര്‍ത്തകരെത്തി. ഗതാഗതം തടസ്സപ്പെട്ടതോടെ പൊലീസ് ഇടപെട്ടു. ഇതോടെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പൊലീസിനെതിരെ അതിക്രമം നടത്തുകയായിരുന്നു.

വി.കെ ശ്രീകണ്ഠന്‍ എം പി യുടെ നേതൃത്വത്തില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരും പൊലീസും തമ്മില്‍ വാക്കേറ്റവും ഉന്തും തള്ളുമുണ്ടായി. അഞ്ചു മിനിറ്റിലേറെ സംഘര്‍ഷം നീണ്ടു. ചക്ര സ്തംഭന സമരത്തില്‍ ഗതാഗതം തടസ്സപ്പെടുത്തില്ലെന്നാണ് അറിയിച്ചിരുന്നതെങ്കിലും ഗതാഗത തടസ്സമുണ്ടാക്കി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മന:പൂര്‍വ്വം സംഘര്‍ഷമുണ്ടാക്കുകയായിരുന്നു.

അതേസമയം, പാലക്കാട് സംഘര്‍ഷമുണ്ടായത് സ്വാഭാവികം മാത്രമാണെന്ന ന്യായീകരണ വാദവുമായി കെ സുധാകരന്‍ രംഗത്തെത്തി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here