മനസില്‍ പതിഞ്ഞ് മേരി ആവാസ് സുനോയിലെ ആദ്യഗാനം

മനസില്‍ പതിഞ്ഞ് ജയസൂര്യയും മഞ്ജുവാര്യരും ആദ്യമായി ഒന്നിക്കുന്ന ചിത്രമായ മേരി ആവാസ് സുനോയിലെ ആദ്യഗാനം. കാറ്റത്തൊരു മണ്‍കൂട്….കൂട്ടിന്നൊരു വെണ്‍പ്രാവ് …. എന്ന ഗാനം ഇതിനോടകം ആരാധകരുടെ മനസില്‍ ഇടംനേടിക്കഴിഞ്ഞു.

ക്യാപ്റ്റന്‍, വെള്ളം എന്നീ സൂപ്പര്‍ഹിറ്റുകള്‍ക്ക് ശേഷം പ്രജേഷ് സെന്നും ജയസൂര്യയും ഒന്നിക്കുന്ന മൂന്നാമത്തെ ചിത്രമാണിത്. റേഡിയോ ജോക്കിയുടെ വേഷത്തില്‍ ജയസൂര്യയും ഡോക്ടറായിട്ട് മഞ്ജുവാര്യരും ചിത്രത്തില്‍ എത്തുന്നു

യൂണിവേഴ്സല്‍ സിനിമയുടെ ബാനറില്‍ ബി.രാകേഷാണ് ചിത്രം നിര്‍മിക്കുന്നത്. ശിവദയും മേരി ആവാസ് സുനോയില്‍ പ്രധാനവേഷത്തില്‍ എത്തുന്നു. ചിത്രത്തില്‍ ജോണി ആന്റണി, ഗൗതമി നായര്‍, സോഹന്‍ സീനുലാല്‍, സുധീര്‍ കരമന, ജി.സുരേഷ് കുമാര്‍, ദേവി അജിത്, മിഥുന്‍.എ.ഇ എന്നിവരും അഭിനയിക്കുന്നുണ്ട്.

പ്രമുഖ സംവിധായകരായ ശ്യാമപ്രസാദും ഷാജി കൈലാസും ചിത്രത്തില്‍ അതിഥി താരങ്ങളായെത്തുന്നു. ചിത്രത്തിന്റെ ഛായാഗ്രഹണം വിനോദ് ഇല്ലംപള്ളിയാണ്. സിനിമയുടെ കോ.പ്രൊഡ്യൂസേഴ്സ് വിജയകുമാര്‍ പാലക്കുന്ന്, ആന്‍ സരിഗയുമാണ്

ബി.കെ ഹരിനാരായണന്റെ വരികള്‍ക്ക് എം.ജയചന്ദ്രനാണ് സംഗീതം നല്‍കിയിരിക്കുന്നത്. ഹരിചരണ്‍, സന്തോഷ്‌കേശവ്, ജിതിന്‍ രാജ്, ആന്‍ ആമി എന്നിവരാണ് ഗായകര്‍.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here