ADVERTISEMENT
ഗുജറാത്ത് തീരത്തിനടുത്ത് ഇന്ത്യൻ മത്സ്യത്തൊഴിലാളികളുടെ ബോട്ടിന് നേരെ വെടിയുതിർത്ത 10 പാകിസ്ഥാൻ നേവി ഉദ്യോഗസ്ഥക്കെതിരെ ഗുജറാത്ത് പൊലീസ് കേസെടുത്തു.
ഗുജറാത്തിലെ ഓഖയിൽ നിന്നും പുറപ്പെട്ട ‘ജൽപാരി’ എന്ന ബോട്ടിന് നേരെയാണ് പാകിസ്ഥാൻ നേവി കഴിഞ്ഞ ദിവസം വെടിയുതിർത്തത്. ആക്രമണത്തിൽ ഒരു മത്സ്യത്തൊഴിലാളി കൊല്ലപ്പെട്ടിരുന്നു. മഹരാഷ്ട്ര സ്വദേശി ശ്രീധർ ചമ്രെ ആണ് കൊല്ലപ്പെട്ടത്. ബോട്ടിൽ ഉണ്ടായിരുന്ന ദിലീപ് എന്ന വ്യക്തിക്കും വെടിയേറ്റിരുന്നു. ഗുജറാത്തിലെ ദ്വാരക തീരത്തിന് സമീപത്തെ അന്താരാഷ്ട്ര സമുദ്രാതിര്‍ത്തിയിലാണ് സംഭവം.
അതേസമയം, ബോട്ടിലുണ്ടായിരുന്ന ആറ്പേരും നിലവിൽ ഗുജറാത്തിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയാണ്. സംഭവത്തിൽ പാകിസ്ഥാനെതിരെ രൂക്ഷ വിമർശനം ഉയർന്നിട്ടുണ്ട്. ഇതേപ്രദേശത്ത് മുമ്പും പാക് നാവികസേന ഇന്ത്യന്‍ മത്സ്യത്തൊഴിലാളികളോട് പ്രകോപനപരമായി പെരുമാറിയിട്ടുണ്ട്. 2013ല്‍ പാക് നാവികസേനയുടെ വെടിവെപ്പില്‍ രണ്ട് പേര്‍ക്ക് പരിക്കേറ്റിരുന്നു. കഴിഞ്ഞ വര്‍ഷം 11 പേരെ പാക് നാവികസേന അറസ്റ്റ് ചെയ്യുകയും ചെയ്തു.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Get real time update about this post categories directly on your device, subscribe now.