കോണ്‍ഗ്രസിന്റെ ചക്രസ്തംഭന സമരത്തില്‍ പങ്കെടുക്കാതെ വി ഡി സതീശന്‍

കോണ്‍ഗ്രസിന്റെ ചക്രസ്തംഭന സമരത്തില്‍ പങ്കെടുക്കാതെ പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. രാവിലെ 11 മുതല്‍ 15 മിനിറ്റ് ആയിരുന്നു സമരം. റോഡ് ഉപരോധത്തോടുള്ള എതിര്‍പ്പ് സതീശന്‍ നേരത്തെ പരസ്യമാക്കിയിരുന്നു.

നിയമസഭ ഉള്ളതിനാലാണ് പങ്കെടുക്കാതിരുന്നത് എന്നാണ് വിശദീകരണം. എന്നാല്‍ നിയമസഭക്കടുത്ത് പാളയത്തും കോണ്‍ഗ്രസിന്റെ സമരം ഉണ്ടായിരുന്നു. അതിലും പങ്കെടുക്കാതെയാണ് സതീശന്‍ സഭയിലെത്തിയത്

അതേസമയം എല്ലാ നേതാക്കളും എല്ലായിടത്തും പങ്കെടുക്കേണ്ടതില്ല എന്നായിരുന്നു കെപിസിസി പ്രസിഡന്റ് കെ സുധാകരന്റെ വാദം. കെപിസിസിയില്‍ നിന്ന് ഇന്ന് രാവിലെ ലഭിച്ച അറിയിപ്പിലും വി ഡി സതീശന്‍ കെ സുധാകരനൊപ്പം സെക്രട്ടറിയറ്റിന് മുന്നിലെ സമരത്തില്‍ പങ്കെടുക്കും എന്നായിരുന്നു വിവരം.

വൈറ്റിലയില്‍ നടന്‍ ജോജു ജോര്‍ജിന്റെ കാര്‍ തകര്‍ക്കാനിടയായ സമരത്തോടും സതീശന്‍ വിയോജിച്ചിരുന്നു. ഇന്നത്തെ സമരത്തില്‍ പങ്കെടുത്തിരുന്നെങ്കില്‍ അത് മുന്‍ നിലപാടുകള്‍ക്ക് വിരുദ്ധമായി ചിത്രീകരിക്കപ്പെടും എന്നതിനാലാണ് സതീശന്‍ പിന്മാറിയതെന്നാണ് പറയുന്നത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News