കോടഞ്ചേരി ബാറിലേത് വൻ വ്യാജമദ്യവേട്ട; പിടികൂടിയത് 1067 ലിറ്റർ വ്യാജ മദ്യം

കോഴിക്കോട് കോടഞ്ചേരി ബാറിലേത് വൻ വ്യാജമദ്യവേട്ടയെന്ന് എക്സൈസ്. 1067 ലിറ്റർ വ്യാജ മദ്യമാണ് തുഷാര ബാറിൽനിന്ന് പിടികൂടിയത്. പിടിച്ചെടുത്തതിൽ 30 ലിറ്ററിന്റെ അഞ്ച് ക്യാനുകളും ഒരു ലിറ്ററിന്റെ 917 കുപ്പികളും സിലിംഗ് യന്ത്രവുമുണ്ട്.

പാലക്കാട് നിന്ന് വ്യാജമദ്യം കോടഞ്ചേരിയിലെത്തിച്ച് ഒഴിഞ്ഞ മദ്യ കുപ്പികളിൽ നിറയ്ക്കുകയായിരുന്നു. സമീപകാലത്ത് ബാറിൽനിന്ന് പിടികൂടുന്ന ഏറ്റവും വലിയ വ്യാജമദ്യവേട്ടയാണ് കോടഞ്ചേരിയിലേത്. സംഭവവുമായി ബന്ധപ്പെട്ട് രണ്ടു പേർ അറസ്റ്റിലായി. ബാർ ജീവനക്കാരായ കോടഞ്ചേരി സ്വദേശിസുരേന്ദ്രനും പാലക്കാട് സ്വദേശി സജിത്തുമാണ് പിടിയിലായത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News