പണമുള്ളവനും ഷാഫിപറമ്പില്‍ ബ്രിഗേഡില്‍ പെട്ടവര്‍ക്കും മാത്രം സ്ഥാനമാനങ്ങളെന്ന് യൂത്ത് കോണ്‍ഗ്രസ്

യൂത്ത് കോണ്‍ഗ്രസില്‍, പണമുള്ളവനും ഷാഫിപറമ്പില്‍ ബ്രിഗേഡില്‍ പെട്ടവര്‍ക്കും സ്ഥാനമാനങ്ങളെന്നു പരാതി. അഴിമതി ലിസ്റ്റ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ അഖിലേന്ത്യാ യൂത്ത്‌കോണ്‍ഗ്രസ് നേതൃത്വത്തിനും കെപിസിസിക്കും പരാതി നല്‍കി.

കേരളത്തില്‍ അഖിലേന്ത്യ യൂത്ത് കോണ്‍ഗ്രസ് കമ്മിറ്റി നടത്തിയ തെരഞ്ഞെടുപ്പില്‍ കൊല്ലം ജില്ലാ കമ്മിറ്റിയിലേക്ക് നിരവധി യൂത്ത് കോണ്‍ഗ്രസുകാര്‍ മത്സരിച്ചിരുന്നു. അഖിലേന്ത്യ തെരഞ്ഞെടുപ്പ് കമ്മിറ്റി ആവശ്യപ്പെട്ടതനുസരിച്ച് മെമ്പര്‍ഷിപ്പ് ചേര്‍ക്കുകയും തെരഞ്ഞെടുപ്പില്‍ പണം കെട്ടിവച്ചുമാണ് മത്സരിച്ചത് എന്നാല്‍ ആ തെരഞ്ഞെടുപ്പില്‍ കുറച്ചു പേര്‍ മാത്രമാണ് വിജയിച്ചത്.ബാക്കി മത്സരിച്ച വരെ വോട്ടിംഗ് നിലവാരമനുസരിച്ച് പിന്നീട് പുന:സംഘടിപ്പിക്കുമെന്നാണ് പറഞ്ഞത്.

എന്നാല്‍ ഇപ്പോള്‍ 2021 നവംമ്പര്‍ 14 ഞായറാഴ്ച കൊല്ലം ജില്ലയില്‍ നടക്കുന്ന ജില്ല റാലിയോടനുബന്ധിച്ച് ജില്ലാ ഭാരവാഹികളെ തീരുമാനിക്കാന്‍ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റും മറ്റു നേതാക്കളും തീരുമാനിച്ചിരിക്കയാണ്. ഇന്നോ നാളെയോ പ്രഖ്യാപിക്കാന്‍ പോകുന്ന ലിസ്റ്റില്‍ ഗ്രൂപ്പ് താല്പര്യം അനുസരിച്ചും നേതാക്കന്മാരുടെ ആശ്രിതരേയും സമ്പന്ന യുവാക്കളെയും ഷാഫി പറമ്പില്‍ ബ്രിഗേഡിയര്‍ ഭാരവാഹികളെയുമാണ് തീരുമാനിച്ചിരിക്കുന്നതെന്നും പരാതിയില്‍ പറയുന്നു.

ഇതില്‍ യൂത്ത് കോണ്‍ഗ്രസ് മെമ്പര്‍ഷിപ്പ് ഇല്ലാത്തവരും ഉണ്ട്. ഈ ലിസ്റ്റ് റദ്ദാക്കുക്കുകയും തിരഞ്ഞെടുപ്പില്‍ മത്സരിച്ചവരെ ജില്ല ഭാരവാഹികളായി ഉള്‍പ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് അഖിലേന്ത്യ യൂത്ത് കോണ്‍ഗ്രസ് കമ്മിറ്റിക്കും സംസ്ഥാന കമ്മിറ്റിക്കും കെപിസിസിയ്ക്കും പരാതി നല്കി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here