ജനജീവിതത്തെ താറുമാറാക്കുകയും പതിനായിരക്കണക്കിന് സംരംഭങ്ങളെ ഇല്ലാതാക്കുകയും ചെയ്ത ഒരു തുഗ്ലക് പരിഷ്കാരത്തിന്റെ അഞ്ചാം വാർഷികമാണിന്ന്; ജോൺ ബ്രിട്ടാസ് എംപി

ജനജീവിതത്തെ താറുമാറാക്കുകയും പതിനായിരക്കണക്കിന് സംരംഭങ്ങളെ ഇല്ലാതാക്കുകയും സമ്പദ്ഘടനയെ പിന്നോട്ട് അടിപ്പിക്കുകയും ചെയ്ത ഒരു തുഗ്ലക് പരിഷ്കാരത്തിന്റെ അഞ്ചാം വാർഷികമാണിന്നെന്ന് മോദി സർക്കാരിന്റെ നോട്ട് നിരോധനത്തെപ്പറ്റി ജോൺബ്രിട്ടാസ് എംപി.

ഒന്നും കാണാതെ ഒരു ഭരണകൂടവും ഇത്തരമൊരു കടുത്ത നടപടി സ്വീകരിക്കില്ലെന്ന് കരുതി നോട്ട് നിരോധനത്തെ പിന്തുണച്ചവരുണ്ടെന്നും എന്നാൽ ഇത് ഇന്ത്യൻ സമ്പദ്ഘടനയുടെ ചരിത്രത്തിലെ മായാത്ത കളങ്കമായിരിക്കുമെന്ന വിലയിരുത്തലാണ് നമ്മളൊക്കെ നടത്തിയതെന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു. എന്നാൽ അത് അക്ഷരംപ്രതി ശരിയാണെന്ന് ഇന്ന് തെളിഞ്ഞിരിക്കുകയാണെന്നും അദ്ദേഹം വിമർശിച്ചു.

കുറിപ്പ് വായിക്കാം

ഓർമ്മകൾ ഉണ്ടായിരിക്കണം, ഭാവിയിലെ ജാഗ്രതക്കായി…
ജനജീവിതത്തെ താറുമാറാക്കുകയും പതിനായിരക്കണക്കിന് സംരംഭങ്ങളെ ഇല്ലാതാക്കുകയും സമ്പദ്ഘടനയെ പിന്നോട്ട് അടിപ്പിക്കുകയും ചെയ്ത ഒരു തുഗ്ലക് പരിഷ്കാരത്തിന്റെ അഞ്ചാം വാർഷികമാണിന്ന്. അഞ്ച് വർഷം മുമ്പ് ഇതേ ദിനത്തിൽ ഒരു രാത്രിയിലെ നോട്ട് നിരോധന പ്രഖ്യാപനം അന്ന് സമ്മിശ്ര പ്രതികരണമാണ് ഉണ്ടാക്കിയത്.

ഒന്നും കാണാതെ ഒരു ഭരണകൂടവും ഇത്തരമൊരു കടുത്ത നടപടി സ്വീകരിക്കില്ലെന്ന് കരുതി നോട്ട് നിരോധനത്തെ പിന്തുണച്ചവരുണ്ട്. എന്നാൽ ഇത് ഇന്ത്യൻ സമ്പദ്ഘടനയുടെ ചരിത്രത്തിലെ മായാത്ത കളങ്കമായിരിക്കുമെന്ന വിലയിരുത്തലാണ് നമ്മളൊക്കെ നടത്തിയത്. അത് അക്ഷരംപ്രതി ശരിയാണെന്ന് ഇന്ന് തെളിഞ്ഞിരിക്കുകയാണ്.
പാകിസ്താനിൽ അടിച്ച കള്ളനോട്ടുകൾ ഇല്ലാതാകും, കള്ളപ്പണം അപ്രത്യക്ഷമാകും എന്നൊക്കെയായിരുന്നു ആദ്യത്തെ പ്രഖ്യാപനം.

നിരോധിക്കപ്പെട്ട നോട്ടുകൾ തിരിച്ചു വരാൻ തുടങ്ങിയതോടെ പാകിസ്താൻ നോട്ടും കള്ളപ്പണവുമൊക്കെ വിട്ട് ഡിജിറ്റൽ ഇടപാടിലേക്ക് രാജ്യം കടക്കുമെന്ന പ്രഖ്യാപനവുമായി കേന്ദ്രസർക്കാർ രംഗത്തുവന്നു. അസാധുവാക്കപ്പെട്ട നോട്ടുകളിൽ 99.3% തിരിച്ചുവന്നു. ഡിജിറ്റൽ കറൻസി എന്നത് വെറും മായ ആയിരുന്നവെന്ന് അർത്ഥശങ്കയ്ക്കിടയില്ലാത്ത വിധം ഇന്ന് തെളിഞ്ഞിരിക്കുന്നു. 2016ൽ ജനങ്ങളുടെ കൈവശമുണ്ടായിരുന്നു ആകെ കറൻസി മൂല്യം 17.97 ലക്ഷം കോടി രൂപയായിരുന്നു. 2021 ഒക്ടോബറിലെ മൂല്യം 28.30 ലക്ഷം കോടി. കറൻസി ഉപയോഗം 57% ആണ് ഉയർന്നത്!!

അന്നത്തെ എമണ്ടൻ പ്രഖ്യാപനങ്ങളും അവകാശവാദങ്ങളുമൊക്കെ ഇന്നും അന്തരീക്ഷത്തിലുണ്ട്. അഞ്ചു ലക്ഷം കോടി രൂപയ്ക്ക് മൂല്യമായ കറൻസിയെങ്കിലും തിരികെ വരില്ലെന്നും അത് കേന്ദ്ര സർക്കാരിന്റെ വരുമാനമാകും എന്നും പറഞ്ഞ് വെല്ലുവിളിച്ചവരുണ്ട്. “ഇങ്ങനെ നടന്നില്ലെങ്കിൽ നിങ്ങൾ പറയുന്ന പണിയെടുക്കും” എന്ന് ടെലിവിഷനിൽ പറഞ്ഞവർ ഭരണകക്ഷിയുടെ നേതൃസ്ഥാനങ്ങൾ ഇന്നും അലങ്കരിക്കുന്നു.
നോട്ട് നിരോധനം കൊണ്ട് 13 ലക്ഷം കോടി രൂപയുടെ ദേശീയ നഷ്ടം ഉണ്ടാവുകയും ചെയ്തു. ഈ കാലയളവിൽ ദരിദ്രരുടെ എണ്ണത്തിൽ എട്ട് കോടിയുടെ വർദ്ധനവാണുണ്ടായത്. നമ്മുടെയൊക്കെ കൺമുന്നിൽ അസ്തമിച്ച എണ്ണമറ്റ ചെറുകിട സംരംഭങ്ങളുടെ എണ്ണം തിട്ടപ്പെടുത്താൻ പോലും കഴിയില്ല.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News