ലഖിംപുർ കർഷക കൊലപാതകം; അന്വേഷണ മേൽനോട്ടത്തിന് വിരമിച്ച ഹൈക്കോടതി ജഡ്ജിയെ നിയമിക്കുമെന്ന് സുപ്രീം കോടതി

ലഖിംപുർ കർഷക കൊലപാതകകത്തിന്റെ അന്വേഷണ മേൽനോട്ടത്തിന് വിരമിച്ച ഹൈക്കോടതി ജഡ്ജിയെ നിയമിക്കുമെന്ന് സുപ്രീം കോടതി. വെള്ളിയാഴ്ചക്കകം നിലപാട് അറിയിക്കാൻ യുപി സർക്കാരിന് നിർദേശം നൽകി. അതേസമയം സർക്കാർ സമർപ്പിച്ച പുതിയ അന്വേഷണ റിപ്പോർട്ടിൽ പുരോഗതി ഒന്നുമില്ലെന്നും കോടതി രൂക്ഷമായി വിമർശിച്ചു. വെള്ളിയാഴ്ച കേസ് വീണ്ടും പരിഗണിക്കും. കർഷക കൊലപാതകത്തിൽ ഉത്തർപ്രദേശ് സർക്കാർ സമർപ്പിച്ച അന്വേഷണ പുരോഗതി റിപ്പോർട്ടിനെതിരേ അതിരൂക്ഷമായ വിമർശനമാണ് കോടതി ഉന്നയിച്ചത്.

പത്ത് ദിവസം നൽകിയിട്ടും പുതിയ റിപ്പോർട്ടിൽ പുതിയതായി ഒന്നുമില്ലെന്ന് കോടതി കുറ്റപ്പെടുത്തി. അതേസമയം, കേസിൽ ആകെ പതിനാറ് പ്രതികളാണുള്ളത്. ഇതിൽ പതിമൂന്ന് പേരെ അറസ്റ്റ് ചെയ്തതായും സർക്കാർ കോടതിയെ അറിയിച്ചു. എന്നാൽ കേസിലെ ഒരു പ്രതിയുടെ ഫോൺ മാത്രമാണ് ഇതുവരെ കണ്ടെത്തിയത്. ബാക്കിയുള്ളവരു ഇതുവരെ കണ്ടെത്താത്തത് എന്താണെന്നും കോടതി ചോദിച്ചു. പ്രതികൾ ഫോൺ ഉപയോഗിച്ചിരുന്നില്ലെന്ന് അറിയിച്ചുവെന്നാണ് സർക്കാർ കോടതിയെ അറിയിച്ചത്.

അന്വേഷണം കോടതി ഉദ്ദേശിച്ച രീതിയിൽ പോകുന്നില്ലെന്ന് വ്യക്തമായതോടെയാണ് അന്വേഷണത്തിന് മേൽനോട്ടം നൽകാൻ വിരമിച്ച ഹൈക്കോടതി ജഡ്ജിയെ നിയമിക്കുമെന്ന് കോടതി വ്യക്തമാക്കിയത്. വിശ്വാസയോഗ്യവും നിഷ്പക്ഷവുമായി അന്വേഷണത്തിന് ഇത് അനിവാര്യമാണെന്നും കോടതി വ്യക്തമാക്കി.

അന്വേഷണത്തിന് മേൽനോട്ടം വഹിക്കുന്നതിനുള്ള ജഡ്ജി ആരാണെന്ന് തങ്ങൾ തീരുമാനിക്കുമെന്നും ജഡ്ജി ഉത്തർപ്രദർ പ്രദേശിന് ലുറത്തു നിന്നുള്ളയാളാകുമെന്നും കോടതി വ്യക്തമാക്കി. എന്നാൽ ഇത് സംബന്ധിച്ച നിലപാട് അറിയിക്കാൻ കൂടുതൽ സമയം വേണമെന്നാണ് ഉത്തർപ്രദേശ് സർക്കാരിന് വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ സാൽവേ അറിയിച്ചത്. വെള്ളിയാഴ്ചക്കകം ഇക്കാര്യത്തിൽ നിലപാട് അറിയിക്കാൻ നിർദേശം നൽകിയ കോടതി വെള്ളിയാഴ്ച കേസ് വീണ്ടും പരിഗണിക്കും.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel