പൊതുജനങ്ങളുടെ സഞ്ചാരസ്വാതന്ത്ര്യം തടയരുത്; ഹർജിയിൽ നിലപാട് തേടി ഹൈക്കോടതി

പൊതുജനങ്ങളുടെ സഞ്ചാരസ്വാതന്ത്ര്യം തടയുന്ന പ്രകടനവും ധർണയും പൊതുയോഗങ്ങളും ഉത്സവാഘോഷങ്ങളും തടയണമെന്നാവശ്യപ്പെട്ട് സമർപ്പിച്ച ഹർജിയിൽ ഹൈക്കോടതി സർക്കാരിനോട് നിലപാട് തേടി.

ഈ മാസം 22 ന് മുൻപ് സർക്കാർ വിശദമായ സത്യവാങ്മൂലം സമർപ്പിക്കണം. ഇല്ലെങ്കിൽ ഹർജി നിയമപരമായി നിലനിൽക്കില്ലെന്ന് സർക്കാർ വാദിച്ചു. പൊതുതാൽപര്യ വിഷയത്തിൽ സ്വകാര്യ അന്യായം നിലനിൽക്കില്ലെന്നാണ് സർക്കാർ വാദം. ഇക്കാര്യം കോടതി പിന്നീട് പരിഗണിക്കും. വൈറ്റിലയിൽ കഴിഞ്ഞ ദിവസം കോൺഗ്രസ് നടത്തിയ സമരത്തിൻ്റെ പശ്ചാത്തലത്തിലായിരുന്നു എറണാകുളം സ്വദേശി കെ ഒ ജോണി കോടതിയെ സമീപിച്ചത്.

നടൻ ജോജു ജോർജ് പ്രതിഷേധിച്ചിട്ടും പൊലിസ് നടപടിയെടുത്തില്ലന്നും ഹർജിയിൽ പറയുന്നു. പൊതുനിരത്തിലെ പ്രതിഷേധം മുലം അവകാശങ്ങൾ ലംഘിക്കപ്പെടുകയാണന്നും പൗരൻമാർക്ക് നഷ്ടപരിഹാരം നൽണമെന്നുമാണ് ഹർജിക്കാരൻ്റെ ആവശ്യം.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News