ഒരു പറ ചോറുണ്ണാന്‍ പുളിയും മുളകും

ആരെങ്കിലും ഉച്ചയ്ക്ക് പുളിയും മുളകും കൊണ്ട് ചോറുണ്ടിട്ടുണ്ടോ? വെറും പുളിയും മുളകും മാത്രം മതി ഉച്ചയ്ക്ക് വയറുനിറയെ ചോറുണ്ണാന്‍.

തനി നാടന്‍ വിഭവമാണ് പുളിയും മുളകും. വെറും അഞ്ച് മിനുട്ടിനുള്ളില്‍ പുളിയും മുളകും ഉണ്ടാക്കുന്നത് എങ്ങനെയെന്ന് നോക്കാം.

ചേരുവകൾ

  1. ഉണങ്ങിയ വറ്റല്‍ മുളക് – 6  എണ്ണം ( അടുപ്പിലോ , പാനിലോ വച്ച്  ലേശം ചുട്ടെടുക്കണം )

  2. ചുവന്നുള്ളി പൊടിയായി വട്ടത്തില്‍ അരിഞ്ഞത് – 3 എണ്ണം

  3. വാളന്‍ പുളി – ഒരു നെല്ലിക്ക വലിപ്പം ( വെള്ളത്തില്‍ കുതിര്‍ത്തത് )

  4. കറിവേപ്പില – ആവശ്യത്തിന്

  5. പച്ച വെളിച്ചെണ്ണ -20 ml

  6. ഉപ്പ് – ആവശ്യത്തിന്

തയാറാക്കുന്ന വിധം

ഒരു പരന്ന പാത്രത്തില്‍ ചുട്ട ഉണക്ക മുളകും ചെറിയഉള്ളിയും കറിവേപ്പിലയും  കൈകൊണ്ട് നന്നായി ഞവുടി (ഞെരടി) ഉടക്കുക. അതിലേക്ക്`പുളിവെള്ളവും ഉപ്പും ചേര്‍ത്ത് കുഴമ്പ് പരുവത്തില്‍ യോചിപ്പിക്കുക.. അവസാനം പച്ച വെളിച്ചെണ്ണയും ചേര്‍ത്ത് മിക്‌സ് ചെയ്തു ഉപയോഗിക്കാം.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News