ജോജു ജോര്‍ജ് വിഷയം;ഒത്തുതീര്‍പ്പ് അട്ടിമറിച്ചത് താനാണെന്ന കോണ്‍ഗ്രസ് നേതാക്കളുടെ ആരോപണം തെറ്റെന്ന് ബി ഉണ്ണികൃഷ്ണന്‍

ജോജു ജോര്‍ജ്ജുമായുള്ള കോണ്‍ഗ്രസിന്റെ ഒത്തുതീര്‍പ്പ് ശ്രമങ്ങള്‍ അട്ടിമറിച്ചത് താനാണെന്ന കോണ്‍ഗ്രസ് നേതാക്കളുടെ ആരോപണം അടിസ്ഥാനരഹിതമാണെന്ന് ഫെഫ്ക ജനറല്‍ സെക്രട്ടറി ബി ഉണ്ണികൃഷ്ണന്‍.

കക്ഷിരാഷ്ട്രീയത്തില്‍ ഫെഫ്ക ഇടപെടാറില്ല. ഒരു സിനിമാ പ്രവര്‍ത്തകന്‍ നേരിട്ട പ്രശ്‌നത്തില്‍ നിലപാട് പ്രഖ്യാപിക്കുക മാത്രമാണ് താന്‍ ചെയ്തതെന്നും, പ്രതിപക്ഷനേതാവ് വി ഡി സതീശന് എഴുതിയ തുറന്ന കത്തില്‍ ബി ഉണ്ണികൃഷ്ണന്‍ വ്യക്തമാക്കി.

ജോജു എന്ന തങ്ങളുടെ സഹപ്രവര്‍ത്തകനെ മദ്യപാനി, പെണ്ണുപിടിയന്‍ , ആഭാസന്‍ എന്നീ വാക്കുകള്‍ ഉപയോഗിച്ച് അപമാനിച്ചതിലുള്ള പ്രതിഷേധമാണ് താന്‍ രേഖപ്പെടുത്തിയത് എന്നും ബി ഉണ്ണികൃഷ്ണന്‍ വ്യക്തമാക്കി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News