പെട്രോളിയം ഉത്പന്നങ്ങളെ ജിഎസ്ടി പരിധിയില്‍ ഉള്‍പ്പെടുത്താതെന്ത്? ജി എസ് ടി കൗണ്‍സിലിനോട് വിശദീകരണം തേടി ഹൈക്കോടതി

പെട്രോളിയം ഉത്പന്നങ്ങളെ ജി എസ് ടി പരിധിയില്‍ ഉള്‍പ്പെടുത്തേണ്ടതില്ലെന്ന ജി എസ് ടി കൗണ്‍സില്‍ തീരുമാനം ചോദ്യം ചെയ്ത് സമര്‍പ്പിച്ച ഹര്‍ജിയില്‍ ഹൈക്കോടതി ജി എസ് ടി കൗണ്‍സിലിനോട് വിശദീകരണം തേടി. അത്തരമൊരു തീരുമാനത്തിന്റെ അടിസ്ഥാനമെന്ത് എന്ന് വ്യക്തമാക്കുന്ന വിശദമായ സത്യവാങ്മൂലം സമര്‍പ്പിക്കാനും കോടതി നിര്‍ദേശിച്ചു. ഹര്‍ജി പിന്നീട് പരിഗണിക്കാന്‍ കോടതി മാറ്റി

വില നിയന്ത്രിക്കാന്‍ ഇവയെ ജി.എസ്.ടിയില്‍ ഉള്‍പ്പെടുത്തേണ്ടത് അനിവാര്യമാണെന്ന് ചൂണ്ടിക്കാട്ടി കേരള പ്രദേശ് ഗാന്ധിദര്‍ശന്‍ വേദി നല്‍കിയ ഹര്‍ജിയാണ് ഡിവിഷന്‍ ബെഞ്ച് പരിഗണിച്ചത്.

നേരത്തെ ഈ ആവശ്യമുന്നയിച്ച് ഹര്‍ജിക്കാര്‍ ഹൈകോടതിയെ സമീപിച്ചപ്പോള്‍ നിവേദനം പരിഗണിച്ച് ആറാഴ്ചക്കകം തീരുമാനമെടുക്കാന്‍ നിര്‍ദേശിച്ചിരുന്നു.

എന്നാല്‍, ഇവയെ ജി.എസ്.ടിയില്‍ ഉള്‍പ്പെടുത്തേണ്ടെന്നായിരുന്നു ജി.എസ്.ടി കൗണ്‍സില്‍ തീരുമാനം.ഇതിനെ ചോദ്യം ചെയ്താണ് ഹര്‍ജിക്കാര്‍ വീണ്ടും കോടതിയിലെത്തിയത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News